വ്യാഴാഴ്ച പുലർച്ച 2.30ന് വൈലത്തൂർ കോട്ടക്കൽ റോഡിൽ പ്രവർത്തിക്കുന്ന ഫസ്റ്റ് ഹെൽത്ത് ക്ലിനിക്കിൽനിന്ന് 30,000 രൂപയും തൊട്ടടുത്തുള്ള ഡോക്ടർ ജാസ്മിൻ ദന്താശുപത്രിയിൽനിന്ന് 7,000 രൂപയും മോഷണം പോയി. കൂടാതെ സമീപത്തുള്ള ഒരു തുണിക്കടയുടെ ഷട്ടർ തകർത്ത നിലയിലാണ്. കുറ്റിപ്പാലയിലും സമാനമായ മോഷണ ശ്രമം നടന്നിട്ടുണ്ട്. ബൈക്കിൽ എത്തിയ യുവാവ് മുഖം മറച്ച് മോഷണം നടത്തുന്ന ദൃശ്യങ്ങൾ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ട്. കൽപകഞ്ചേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ഊർജിതമാക്കി.
കഴിഞ്ഞദിവസങ്ങളിലും ഈ പ്രദേശത്ത് വിവിധ ഇടങ്ങളിൽ മോഷണശ്രമങ്ങൾ നടന്നിരുന്നു. നിർമാണ സാമഗ്രികൾ വിൽക്കുന്ന കുറ്റിപ്പാലയിലെ യൂനിയൻ സ്റ്റീൽസിലും താനൂർ റോഡിൽ അത്താണിക്കലിലുള്ള കോട്ടക്കൽ അർബൻ കോഓപറേറ്റിവ് ബാങ്കിന്റെ എ.ടി.എമ്മിലുമാണ് മോഷണ ശ്രമം നടന്നത്.
മോഷ്ടാക്കളുടെ ദൃശ്യം സി.സി.ടി.വി കാമറകളിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഇവരെ കണ്ടെത്താൻ പൊലീസിന് സാധിക്കാത്തത് നാട്ടുകാരിൽ ആശങ്കക്കിടയാക്കുന്നുണ്ട്.
രാത്രിയിൽ ഈ പ്രദേശങ്ങളിൽ പൊലീസ് പെട്രോളിങ് ശക്തമാക്കി ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.