ചാർജിങ്ങിനിടെ പൊട്ടിത്തെറിച്ച വൈദ്യുത സ്കൂട്ടർ
വളാഞ്ചേരി: ചാർജിങ്ങിനിടെ വൈദ്യുത സ്കൂട്ടർ കത്തിനശിച്ചു. ഇരിമ്പിളിയം സ്വദേശി സൈഫുദ്ദീന്റെ സ്കൂട്ടറാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നിന് പൊട്ടിത്തെറിച്ചത്. കോമാക്കി ടി.എൻ 95 മോഡൽ സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. സഹോദരൻ ഷഫീഖ്, അയൽവാസികളായ ഉണ്ണി, മോഹനൻ, രമണി, പ്രഷീല, രമേശ് എന്നിവരുടെയും വീട്ടുകാരുടെയും സമയോചിത ഇടപെടൽ മൂലം വൻ അഗ്നിബാധ ഒഴിവായി. എന്നും രാത്രി ഏഴിന് ചാർജിങ്ങിനിടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.