ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിവന്ന കൊല്ലം സ്വദേശിയെ പൊലീസിൽ ഏൽപ്പിച്ചു

വ​ളാ​ഞ്ചേ​രി: സ​മൂ​ഹ​മാ​ധ്യ​മം വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ കാ​ണാ​നെ​ത്തി​യ യു​വാ​വി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പൊ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. ഷെ​യ​ർ ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട 18കാ​രി​യെ തേ​ടി​യാ​ണ് കൊ​ല്ലം നെ​ടു​മ്പ​ന സ്വ​ദേ​ശി​യാ​യ 27കാ​ര​ൻ വ​ളാ​ഞ്ചേ​രി​യി​ൽ എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10.30ഓ​ടെ കു​ള​മം​ഗ​ലം ഉ​ൾ​പ്ര​ദേ​ശ​ത്തു​ള്ള വീ​ടി​ന്റെ പ​രി​സ​ര​ത്ത് മ​തി​ലി​ന് സ​മീ​പം പ​രു​ങ്ങി നി​ൽ​ക്കു​ന്ന അ​പ​രി​ചി​ത​നെ ക​ണ്ട വീ​ട്ടു​കാ​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. ഗ​ൾ​ഫി​ൽ പ​രി​ച​യ​പ്പെ​ട്ട സു​ഹൃ​ത്തി​നെ തേ​ടി​യാ​ണ് വ​ന്ന​തെ​ന്നും വ​ഴി തെ​റ്റി​യാ​ണ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​തെ​ന്നു​മാ​ണ് യു​വാ​വ് നാ​ട്ടു​കാ​രോ​ട് പ​റ​ഞ്ഞ​ത്. വി​ശ​ക്കു​ന്നു​വെ​ന്ന് അ​റി​യി​ച്ച​പ്പോ​ൾ വീ​ട്ടു​കാ​ർ യു​വാ​വി​ന് ഭ​ക്ഷ​ണം കൊ​ടു​ത്തു. നാ​ട്ടു​കാ​ർ ബാ​ഗും ഫോ​ണും പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സം​ശ​യാ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്തി​യി​ല്ല. യു​വാ​വി​ൽ​നി​ന്ന് ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യും യു​വാ​വി​ന്റെ വീ​ട്ടു​കാ​രു​മാ​യും ബ​ന്ധ​പ്പെ​ട്ടു.

യു​വാ​വി​ന്റെ സം​സാ​ര​ത്തി​ൽ സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ർ വ​ളാ​ഞ്ചേ​രി പൊ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് എ​സ്.​എ​ച്ച്.​ഒ സു​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​വി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി. ചോ​ദ്യം ചെ​യ്യ​ലി​ൽ ആ​ണ് ഷെ​യ​ർ ചാ​റ്റ് വ​ഴി പ​രി​ച​യ​പ്പെ​ട്ട യു​വ​തി വി​ളി​ച്ചി​ട്ടാ​ണ് താ​ൻ വ​ന്ന​തെ​ന്നും വ​ളാ​ഞ്ചേ​രി​യി​ൽ എ​ത്തി​യ​പ്പോ​ൾ യു​വ​തി ഫോ​ൺ സ്വി​ച്ച് ഓ​ഫാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് വ​ഴി​തെ​റ്റി​യാ​ണ് പ്ര​ദേ​ശ​ത്ത് എ​ത്തി​യ​തെ​ന്നും യു​വാ​വ് പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ആ​ർ​ക്കും പ​രാ​തി​യി​ല്ലാ​തി​രു​ന്ന​തി​നാ​ൽ കൊ​ല്ല​ത്ത് നി​ന്നു വ​ന്ന ബ​ന്ധു​ക്ക​ളോ​ടൊ​പ്പം യു​വാ​വി​നെ പൊ​ലീ​സ് വി​ട്ട​യ​ച്ചു.

Tags:    
News Summary - Man came in search of an 18-year-old girl whom he met through share chat was handed over to the police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.