വള്ളിക്കുന്ന്: ദേശാടനപക്ഷികൾ തിരിച്ചുപോയതോടെ കടലുണ്ടി പക്ഷിസങ്കേതത്തിൽ വിനോദ സഞ്ചാരികളെ ആകർഷിച്ച് നീർ നായ്ക്കൾ. കടലുണ്ടി പുഴ അവസാനിക്കുന്ന കടലുണ്ടിക്കടവ് അഴിമുഖത്തെ പക്ഷി സങ്കേതത്തിലാണ് മനോഹര കാഴ്ച സമ്മാനിച്ച് നീർനായ് കൂട്ടമുള്ളത്.
2016 മുതലാണ് ഇവിടെ നീർനായ്ക്കളെ കാണാൻ തുടങ്ങിയത്. വനം-വന്യജീവി വകുപ്പിന്റെ കണക്കിൽ ഷെഡ്യൂൾ ഒന്നിൽപെട്ട നീർനായ്ക്കളാണ് ഇവയെന്ന് വനംവകുപ്പ് വാച്ചർ തറയിൽ ചന്ദ്ര ശേഖരൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
നേരത്തെ വളരെ കുറച്ചുമാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. ഒമ്പത് മാസം മുമ്പ് റെയിൽവേ പാത മുറിച്ചു കടക്കുന്നതിനിടെ ഒമ്പത് നീർനായ്ക്കൾ ട്രെയിൻ തട്ടി ചത്തിരുന്നു. ജീവനുള്ള മത്സ്യങ്ങളെ മാത്രമാണ് ഇവ ഭക്ഷിക്കാറുള്ളത്.
റെയിൽവേ ലൈനിന് പടിഞ്ഞാറ് ഭാഗത്തുനിന്ന് കിഴക്ക് ഭാഗത്തുള്ള കുളത്തിലേക്ക് മത്സ്യങ്ങളെ പിടിക്കാൻ പോവുന്നതിനിടെയാണ് ഇവയെ ട്രെയിൻ തട്ടിയത്. നിലവിൽ ഇവിടെ 36നീർ നായ്ക്കളും ഒമ്പത് കുട്ടികളുമാണ് ഇവിടെയുള്ളത്. ഉപ്പിന്റെ കാഠിന്യം കൂടുമ്പോൾ ഇവ പുഴയുടെ കിഴക്ക് ഭാഗത്തേക്ക് നീന്തി കിലോമീറ്ററോളം മുന്നോട്ട് സഞ്ചരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.