വാ​ണി​യ​മ്പ​ലം റെ​യി​ല്‍വേ മേൽ​പാ​ലം നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന മ​ണ്ണ് പ​രി​ശോ​ധ​ന വി​ല​യി​രു​ത്താ​ൻ എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ എ​ത്തി​യ​പ്പോ​ൾ

വാണിയമ്പലം റെയില്‍വേ മേൽപാലം നിര്‍മാണം; മണ്ണ് പരിശോധന തുടങ്ങി

വ​ണ്ടൂ​ർ: വാ​ണി​യ​മ്പ​ലം റെ​യി​ല്‍വേ ഓ​വ​ര്‍ബ്രി​ഡ‍്ജ് നി​ര്‍മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ണ്ണ് പ​രി​ശോ​ധ​ന തു​ട​ങ്ങി. പ​രി​ശോ​ധ​ന ഒ​രു മാ​സ​ത്തോ​ളം നീ​ണ്ടു​നി​ൽ​ക്കും. നാ​ലി​ട​ങ്ങ​ളി​ലെ മ​ണ്ണാ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. രാ​ഹു​ല്‍ ഗാ​ന്ധി എം.​പി ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ വ​ണ്ടൂ​ര്‍ - കാ​ളി​കാ​വ് റോ​ഡി​ലെ വാ​ണി​യ​മ്പ​ലം അ​ങ്ങാ​ടി​യി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ് നി​ർ​മാ​ണ​ത്തി​ന് കേ​ന്ദ്ര റെ​യി​ല്‍വേ മ​ന്ത്രാ​ല​യം 20.9 കോ​ടി രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു.

എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ സ്ഥ​ല​ത്തെ​ത്തി കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി. പ്ര​വൃ​ത്തി​യു​ടെ ഡി.​പി.​ആ​ര്‍ ത​യ്യാ​റാ​ക്കു​ന്ന​തി​ന് റോ​ഡ്സ് ആ​ൻഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്പ്മെ​ന്റ് കോ​ർ​പ​റേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ലി​മി​റ്റ​ഡി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ഏ​ജ​ന്‍സി ത​യ്യാ​റാ​ക്കി​യ അ​ലൈ​ന്‍മെ​ന്റ് എം.​എ​ല്‍.​എ വി​ളി​ച്ച സ​ര്‍വ​ക​ക്ഷി യോ​ഗ​ത്തി​ല്‍ അം​ഗീ​ക​രി​ച്ചു.

റെ​യി​ൽ ഇ​ന്ത്യ ടെ​ക്നി​ക്ക​ൽ ആ​ൻ​ഡ് എ​ക്ക​ണോ​മി​ക് സ​ർ​വി​സ് എ​ൻ​ജി​നീ​യ​ർ എ​സ്.​എ​സ്. ശോ​ഭി​ക് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ റെ​യി​ൽ​വേ ഭൂ​മി, ര​ണ്ട് സ്വ​കാ​ര്യ​ഭൂ​മി​ക​ൾ, ടൗ​ൺ സ്ക്വ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തു​ക​ഴി​ഞ്ഞാ​ല്‍ സ്ഥ​ലം എ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ക്കും.

സം​സ്ഥാ​ന സ​ര്‍ക്കാ​റാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ല്‍കേ​ണ്ട​ത്. പ്ര​വൃ​ത്തി വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് എ.​പി. അ​നി​ല്‍ക​മാ​ര്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു.

Tags:    
News Summary - Vaniyambalam railway flyover construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.