വാഴയൂർ : കാമ്പസിലെ പറഞ്ഞതും പറയാൻ ബാക്കിവെച്ചതുമായ ഓർമകളും അനുഭവങ്ങളുമായി അവരൊന്നിച്ചപ്പോൾ 'സ്റ്റോറീസ്' അലുംനി മീറ്റ് വാഴയൂർ സാഫി കോളജിൽ ഓർമകളുടെ മഹാസംഗമമായി. കോളേജിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ 'ഒസ്റ'യുടെ നേതൃത്വത്തിൽ നടത്തിയ ഒത്തുചേരലിൽ 2005ൽ കാമ്പസ് തുടങ്ങിയതു മുതൽ പഠിച്ചിറങ്ങിയ വിദ്യാർഥികളുടെ പങ്കുചേരലായി. വ്യത്യസ്ത മേഖലകളിൽ അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയവരും വിവിധ രാജ്യങ്ങളിൽ വേറിട്ട മേഖലകളിൽ പ്രവർത്തിക്കുന്നവരുമെല്ലാം സംഗമത്തിൽ സജീവ സാന്നിധ്യമറിയിച്ചു. ശനിയാഴ്ച രാവിലെ മുതൽ രാത്രി വരെ വിവിധ പരിപാടികളോടെ നടത്തിയ സംഗമത്തിൽ ഒരായിരം ഓർമകൾ കൂടി തുന്നിചേർത്തും കോളേജന്‍റെ ഭാവി പുരോഗതിക്കായി വിവിധ പദ്ധതികൾക്ക് രൂപം കൊടുത്തുമാണ് അവർ മടങ്ങിയത്.
കോളജ് കാമ്പസിൽ നടന്ന 'സ്റ്റോറീസ്' ഗ്രാൻഡ് അലുംമിനി മീറ്റ് സാഫി ട്രാൻസ്ഫോമേഷൻ കമ്മിറ്റി പ്രസിഡന്‍റ് സി.എച്ച് അബ്ദുൽ റഹീം ഉദ്ഘാടനം ചെയ്തു. 'ഒസ്റ' ചെയർപേഴ്സൺ ഫർഹ ബറാമി അധ്യക്ഷത വഹിച്ചു. സാഫി ജനറൽ സെക്രട്ടറി എം.എ മെഹബൂബ് ഡയറക്ടറി റിലീസ് നിർവഹിച്ചു. അലുംമിനിയുടെ ബ്ലഡ് ബാങ്ക് ഡിക്ലറേഷൻ സാഫി ട്രഷറർ സി.പി. കുഞ്ഞുമുഹമ്മദ് നിർവഹിച്ചു. സ്ഥാപനത്തിൽ 10 വർഷം പൂർത്തിയാക്കിയ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് സാഫി എമേറിറ്റസ് ചെയർമാൻ ഗൾഫാർ മുഹമ്മദലി നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചിക്കോയ, സാഫി കോളേജ് ചീഫ് ഓപറേറ്റിങ് ഓഫീസർ കേണൽ നിസാർ അഹമ്മദ് സീതി, പൂർവ വിദ്യാർഥികൾ, അധ്യാപകർ എന്നിവർ സംസാരിച്ചു. സംഗമത്തിൽ പൂർവകാല വിദ്യാർഥികൾ അനുഭവങ്ങൾ പങ്കുവെച്ചു. തുടർന്ന് വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും സംഗീത വിരുന്നും അരങ്ങേറി. ചടങ്ങിൽ ഒസ്റ ജനറൽ സെക്രട്ടറി സി.എ. ഫൈറൂസ് സ്വാഗതവും ഒസ്റ വൈസ് ചെയർമാൻ കെ.സി. ഫിറോസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.