ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ളി​യ​ങ്കോ​ട്

ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കി​വി​ട്ട നി​ല​യി​ൽ

ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വെ​ളി​യ​ങ്കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് വെ​ള്ളം ഒ​ഴു​ക്കു​ന്ന​താ​യി പ​രാ​തി; ക​ല​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്

വെ​ളി​യ​ങ്കോ​ട്: ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​നാ​ലി​ൽ നി​ന്നു​ള്ള വെ​ള്ളം ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്കും ഖ​ബ​ർ​സ്ഥാ​നി​ലേ​ക്കും ഒ​ഴു​ക്കി വി​ടു​ന്ന​താ​യി പ​രാ​തി. ഇ​തേ തു​ട​ർ​ന്ന് വെ​ളി​യ​ങ്കോ​ട് മ​ഹ​ല്ല് ക​മ്മ​റ്റി ന​ൽ​കി​യ പ​രാ​തി​യി​ൽ ക​ല​ക്ട​റോ​ട് റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. പ​രാ​തി​യു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് സെ​പ്തം​ബ​ർ 18ന് ​മു​മ്പ് വി​ശ​ദ​മാ​യ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശം.

പു​തു​പൊ​ന്നാ​നി പാ​ലം മു​ത​ൽ വെ​ളി​യ​ങ്കോ​ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ ആ​റ് ക​ലു​ങ്കു​ക​ൾ വ​ഴി​യാ​ണ് വെ​ള്ളം ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. നേ​ര​ത്തെ ഈ ​ഭാ​ഗ​ത്തെ മ​ഴ​വെ​ള്ളം കാ​ഞ്ഞി​ര​മു​ക്ക് പു​ഴ​യി​ലേ​ക്കാ​ണ് ഒ​ഴു​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ കാ​ന ഉ​യ​ർ​ത്തി നി​ർ​മി​ച്ച​തോ​ടെ മ​ഴ വെ​ള്ളം സ​മീ​പ​ത്തെ വീ​ടു​ക​ളു​ടെ പ​റ​മ്പു​ക​ളി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഇ​തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ ആ​റ് വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ ദു​രി​ത​ത്തി​ലാ​ണ്. വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ​ക്കും ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ഫ​യ​ൽ ചെ​യ്ത​തോ​ടെ​യാ​ണ് സം​ഭ​വം അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ ക​ല​ക്ട​റോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ട​ത്.

Tags:    
News Summary - Veliankot residential area as part of national highway construction Complaint that water is flowing towards; HC order to submit collector's report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.