വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്:  പ്രധാന പ്രതികളിലൊരാൾ പിടിയിൽ

പി​ടി​യി​ലാ​യ മു​ഹ​മ്മ​ദ് ഫാ​ഹിമുമായി അ​ന്വേ​ഷ​ണ സം​ഘം

വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്: പ്രധാന പ്രതികളിലൊരാൾ പിടിയിൽ

മ​ല​പ്പു​റം: ജി​ല്ല​യി​ലെ പ്ര​മു​ഖ മെ​ഡി​ക്ക​ല്‍ സെ​ന്റ​റി​ന്റെ വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത് മെ​ഡി​ക്ക​ല്‍ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കി​യ കേ​സി​ൽ പ്ര​ധാ​ന പ്ര​തി​ക​ളി​ലൊ​രാ​ളെ മും​ബൈ​യി​ല്‍നി​ന്ന് അ​റ​സ്റ്റ്ചെ​യ്തു.

മും​ബൈ ഗോ​വ​ണ്ടി ശി​വാ​ജി ന​ഗ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫാ​ഹിം മെ​ഹ​മൂ​ദ് ഷെ​യ്ഖി​നെ​യാ​ണ് (42) മ​ല​പ്പു​റം സൈ​ബ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ആ​ര്‍. വി​ശ്വ​നാ​ഥി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം സൈ​ബ​ർ ക്രൈം ​സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ ഐ.​സി. ചി​ത്ത​ര​ഞ്ജ​ന്റെ നേ​തൃ​ത്വ​ത്തി​ൽ സൈ​ബ​ര്‍ ടീം ​അം​ഗ​ങ്ങ​ളാ​യ എ​സ്.​ഐ അ​ബ്ദു​ല്‍ ല​ത്തീ​ഫ്, എ.​എ​സ്.​ഐ​മാ​രാ​യ റി​യാ​സ് ബാ​ബു, അ​നീ​ഷ്‌ കു​മാ​ര്‍, സി.​പി.​ഒ രാ​ഹു​ല്‍ എ​ന്നി​വ​രാ​ണ് മും​ബൈ​യി​ൽ ഗോ​വ​ണ്ടി​യി​ലെ​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. വ്യാ​ജ മെ​ഡി​ക്ക​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റി​യ അ​ജ​യി​നെ​യും സ​ർ​ട്ടി​ഫി​ക്ക​റ്റ് സം​ഘ​ടി​പ്പി​ച്ചു​ന​ൽ​കി​യ ട്രാ​വ​ൽ ഏ​ജ​ൻ​റാ​യ ന​രേ​ഷി​നെ​യും രാ​ജ​സ്ഥാ​നി​ൽ​നി​ന്ന് നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

തു​ട​ർ​ന്ന് പ​ഞ്ചാ​ബി​ലെ മ​ല​ർ​കോ​ട്ട​യി​ൽ​നി​ന്ന് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ച്ച മ​റ്റൊ​രു ഏ​ജ​ന്റി​നെ​യും പി​ടി​കൂ​ടി​യി​രു​ന്നു. 

Tags:    
News Summary - Website hacked and made fitness certificate: One of the main accused arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.