മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃാവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം സ്ത്രീധന പീഡനമെന്ന് കുടുംബം. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുപാടം സ്വദേശിയായ വിഷ്ണുജയെ(25) മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷ്ണുജയെ ഭർത്താവ് പ്രഭിൻ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ ഭർത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്ത്രീധനത്തിന്റെയും സൗന്ദര്യത്തിന്റെയും പേരിൽ ഭർത്താവ് വിഷ്ണുജയെ നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. 2023 മേയിലായിരുന്നു വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം. അതിന് ഭർതൃ ബന്ധുക്കൾ കൂട്ടുനിന്നതായും പരാതിയിലുണ്ട്.
വെളുത്ത നിറമില്ല, സൗന്ദര്യമില്ല, ജോലിയില്ല, നൽകിയ സ്ത്രീധനം കുറവാണ് എന്നീ ആരോപണങ്ങളാണ് പ്രഭിൻ വിഷ്ണുജക്കു നേരെ ഉന്നയിച്ചിരുന്നതെന്നും കുടുംബം പറയുന്നു.
സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.