​മലപ്പുറത്ത്‍ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു

​മലപ്പുറത്ത്‍ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു

മലപ്പുറം: ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച സ്ത്രീ മരിച്ചു. പെരുമ്പാവൂർ സ്വദേശിയായ അസ്മയാണ് മരിച്ചത്. ആശുപത്രിയിൽ പോയി പ്രസവിക്കുന്നതിന് ഇവരുടെ ഭർത്താവ് സിറാജ് എതിരായിരുന്നു. ആലപ്പുഴയാണ് സിറാജുദ്ദീന്റെ സ്വദേശം. കുറച്ചു കാലമായി മലപ്പുറം ചട്ടിപ്പറമ്പിൽ വാടകക്ക് താമസിക്കുകയാണ് കുടുംബം. അസ്മയുടെ അഞ്ചാമത്തെ പ്രസവമാണിത്. കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. കുഞ്ഞിന് നിലവിൽ ആരോഗ്യപ്രശ്നങ്ങളില്ല.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. അതിനു പിന്നാലെ ആരെയും വിവരമറിയിക്കാതെ അസ്മയുടെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്കരിക്കാനായിരുന്നു സിറാജിന്റെ ശ്രമം. എന്നാൽ അസ്മയുടെ വീട്ടുകാരും നാട്ടുകാരും അത് തടഞ്ഞു. തുടർന്ന് സംഭവത്തിൽ ഇടപെട്ട പൊലീസ് മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപ​ത്രിയിലേക്ക് മാറ്റി.

ഇവരുടെ ആദ്യ മൂന്നുപ്രസവങ്ങൾ ആശുപത്രിയിൽ വെച്ചായിരുന്നു. നാലാമത്തെ പ്രസവം വീട്ടിൽ വെച്ച് നടന്നു. ഇതിൽ പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. 

Tags:    
News Summary - Woman dies after giving birth at home in Malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.