ജർമനിയിൽനിന്ന്​ എത്തിയയാൾക്ക്​ കോവിഡ്​

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി വെള്ളിയാഴ്​ച ജർമനിയിൽനിന്ന്​ എത്തിയയാൾക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു. ഇയാളെ കൂടുതൽ നിരീക്ഷണത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക്​ മാറ്റി. വിമാനത്താവളത്തിൽ വെച്ചുതന്നെ​ ആർ.ടി.പി.സി.ആർ പരിശോധന നടത്തിയതിൽനിന്നാണ്​ രോഗം സ്ഥിരീകരിച്ചത്​. കേന്ദ്ര സർക്കാർ​ ഹൈ റിസ്ക്കിൽ (ഉയർന്ന അപകട സാധ്യത) ഉൾപ്പെടുത്തിയ രാജ്യങ്ങളിൽപെടുന്നതാണ്​ ജർമനി. ഡിസംബർ ഒന്നു മുതൽ വെള്ളിയാഴ്​ച ഉച്ചവരെ അറുപതോളം പേരാണ്​ ഹൈറിസ്​ക്​ രാജ്യങ്ങളിൽനിന്ന്​ കരിപ്പൂർ വഴി സംസ്ഥാനത്ത്​ എത്തിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.