മുതലമട വെള്ളാരംകടവ് പ്രദേശത്ത് കാട്ടാനക്കൂട്ടം; നാട്ടുകാർ ഭീതിയിൽ

മുതലമട: വെള്ളാരംകടവ് പ്രദേശത്ത് ഞായറാഴ്ച രാത്രി കാട്ടാനക്കൂട്ടം എത്തി, നാട്ടുകാർ ഭീതിയിൽ. ശനിയാഴ്ച് 11 ആനകളും ഞായറാഴ്ച രാത്രി എട്ട് ആനകളുമാണ്​ ജനവാസ മേഖലയിലെത്തിയത്​. സൗരോർജ വേലി തകർത്താണ് ആനകൾ കൂട്ടമായി രാത്രിയിൽ കാടിറങ്ങുന്നത്. തെന്മലയിൽനിന്ന്​ കാട്ടാനക്കൂട്ടം കാടിറങ്ങുന്നത് മലയോര കർഷകർക്കും നാട്ടുകാർക്കും ഒരു പോലെ ഭീഷണിയാകുന്നുണ്ട്. വനം വകുപ്പ് ജീവനക്കാർ എത്തിയാണ് ഇവയെ കാടുകയറ്റുന്നത്. എന്നാൽ, മറ്റൊരു ഭാഗത്തു കൂടെ അവ വീണ്ടും താഴേക്ക്​ എത്തുന്നത് പതിവായി മാറി. രാത്രിയിൽ ജനവാസ മേഖലയിൽ എത്തിയതിനാൽ നാട്ടുകാർ ഭീതിയിലായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.