പുലാപ്പറ്റ: കടമ്പഴിപ്പുറം -രണ്ട് വില്ലേജ് ഓഫിസിൽ സ്ഥിരം വില്ലേജ് ഓഫിസറെയും സഹജീവനക്കാരെയും നിയമിക്കണമെന്നാവശ്യപ്പെട്ട് പുലാപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി. യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി ഷബീർ നീരാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എ. കമറുദ്ദീൻ അധ്യക്ഷത വഹിച്ചു. സി.ആർ. പുരുഷോത്തമൻ, എം. വിനോദ് കുമാർ, സിൽവി ജോൺ, സി. രാജൻ, ജോജോ, സി. അഭിലാഷ് ചന്ദ്രൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പടം) KLKDdarna കടമ്പഴിപ്പുറം-രണ്ട് വില്ലേജ് ഓഫിസിന് മുന്നിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ ധർണ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.