രക്ഷിതാക്കള്‍ക്ക് പുത്തനുണർവായി സേവ് മണ്ണാര്‍ക്കാട് പാരന്റിങ്​ ക്ലാസ്

രക്ഷിതാക്കള്‍ക്ക് പുത്തനുണർവായി സേവ് മണ്ണാര്‍ക്കാട് പാരന്റിങ്​ ക്ലാസ് മണ്ണാര്‍ക്കാട്: സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി നടത്തിയ പാരന്റിങ്​ ക്ലാസ് രക്ഷാകർതൃത്വത്തിന്റെ നേരറിവുകള്‍ പകരുന്നതായി. സ്കൂള്‍കുട്ടികളുടെ അഭിരുചികൾ പരിപോഷിപ്പിച്ച് ഭാവിജീവിതത്തില്‍ അവര്‍ക്ക് താല്‍പര്യമുള്ള തൊഴില്‍ മേഖല കണ്ടെത്തി നാടിനും വീടിനും ഗുണകരമായ തലമുറയെ വാര്‍ത്തെടുക്കാന്‍ ആവശ്യമായ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടിക്കൂട്ടം പദ്ധതി ആവിഷ്കരിച്ചത്. ഏഴ് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. പ്രത്യേക ക്യാമ്പുകളും പ്രവര്‍ത്തനരീതികളും ആവിഷ്കരിച്ച് വിദഗ്ധരുടെ കീഴിലാണ് പരിശീലനം സാധ്യമാക്കുകയെന്നും ഇതിന്റെ തുടക്കമെന്ന നിലയിലാണ് രക്ഷിതാക്കള്‍ക്ക്​ പാരന്റിങ്​ ക്ലാസ് സംഘടിപ്പിച്ചതെന്നും സേവ് മണ്ണാര്‍ക്കാട് ചെയര്‍മാന്‍ ഫിറോസ് ബാബു അറിയിച്ചു. സേവ് മണ്ണാര്‍ക്കാട് രക്ഷാധികാരി പഴേരി ഷരീഫ് ഹാജി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സിജി ട്രെയിനര്‍ ഹുസയിന്‍ ഓമശ്ശേരി ക്ലാസ് നയിച്ചു. ഭാരവാഹികളായ നഷീദ് പിലാക്കല്‍, അബ്ദുല്‍ ഹാദി അറയ്ക്കല്‍, അസ്​ലം അച്ചു, സി.എം. ഫിറോസ്, റിഫായി ജിഫ്രി, ഫക്രുദ്ദീന്‍, ഷഹീര്‍മോന്‍, കുട്ടിക്കൂട്ടം പ്രവര്‍ത്തകരായ ശിവപ്രകാശ്, മുനീർ, സുനൈറ, രമ, ദീപിക, ഷഹീന, സുഹറ, ഷബിന എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.