അഗളി: അട്ടപ്പാടി കോട്ടത്തറയിലെ ഡൈയിങ് ഫാക്ടറിയിലെ മാലിന്യം ഒഴുകിയെത്തുന്നത് പ്രദേശവാസികൾ കുടിവെള്ളമെടുക്കുന്ന ശിരുവാണി പുഴയിൽ. ഫാക്ടറി പരിസരത്തെ പറമ്പിൽ കെട്ടിനിന്ന രാസപദാർഥങ്ങൾ അടങ്ങിയ മലിനജലമാണ് പ്രദേശത്ത് മഴ കനത്തതോടെ കവിഞ്ഞൊഴുകി ശിരുവാണിപ്പുഴയിൽ എത്തിയത്. ഫാക്ടറിയിൽ നിന്നുള്ള മലിന ജലം ശിരുവാണി പുഴയോട് ചേർന്ന ഫാക്ടറിയുടെ പ്രദേശത്ത് ബണ്ട് കെട്ടി ശേഖരിച്ചു വരികയായിരുന്നു.
മാലിന്യ സംസ്കരണത്തിന് പ്രത്യേക പദ്ധതികളൊന്നും ഒരുക്കിയിട്ടില്ല. ഷോളയൂർ പഞ്ചായത്തിലെ കിഴക്കൻ അട്ടപ്പാടി മേഖലയിലേക്കുള്ള പ്രധാന കുടിവെള്ള സ്രോതസ്സാണ് ശിരുവാണി പുഴ. ഈ പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് വിവിധ ആദിവാസി കോളനികളിലേക്കടക്കം ഉള്ള വിവിധ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്നത്. വിഷയത്തിൽ ഇടപെടുമെന്ന് അഗളി ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.