മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി ഏ​റ്റെ​ടു​ത്ത പ​ദ്ധ​തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കും -അ​ഡ്വ.​ എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ

അ​ല​ന​ല്ലൂ​ർ: മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ കി​ഫ്ബി ഏ​റ്റെ​ടു​ത്ത വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ന​ട​ക്കു​മെ​ന്ന് അ​ഡ്വ.​എ​ൻ. ഷം​സു​ദ്ദീ​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. 10 ദി​വ​സ​ത്തി​ന​കം ക​രാ​ർ വെ​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ സാ​ധി​ക്കും. അ​ട്ട​പ്പാ​ടി റോ​ഡ് ഒ​ന്നാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ മാ​ർ​ച്ച് 31ന​കം പൂ​ർ​ത്തീ​ക​രി​ക്കും.

ര​ണ്ടാം ഘ​ട്ട (ചു​രം) പ്ര​വൃ​ത്തി​ക​ൾ​ക്ക് 30.50 കോ​ടി രൂ​പ​യു​ടെ​യും മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്തി​ക​ൾ​ക്ക് (മു​ക്കാ​ലി മു​ത​ൽ ആ​ന​ക്ക​ട്ടി വ​രെ) 86.27 കോ​ടി രൂ​പ​യു​ടെ​യും അം​ഗീ​കാ​രം കി​ഫ്ബി ബോ​ർ​ഡ് ന​ൽ​കി. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ടെ​ൻ​ഡ​ർ ന​ട​ത്തു​വാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ഞ്ഞി​രം​പാ​റ മു​ത​ൽ കു​മ​രം​പു​ത്തൂ​ർ ചു​ങ്കം വ​രെ​യു​ള്ള 22 കി​ലോ​മീ​റ്റ​ർ മ​ല​യോ​ര ഹൈ​വേ പ്ര​വൃ​ത്തി​ക​ളു​ടെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. ഊ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​യാ​ണ് 91.41 കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്.

ക​രാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വൈ​കാ​തെ ആ​രം​ഭി​ക്കും. ടി​പ്പു​സു​ൽ​ത്താ​ൻ റോ​ഡ് അ​വ​സാ​ന​ഘ​ട്ട പ്ര​വൃ​ത്തി​ക​ൾ മാ​ത്ര​മാ​ണ് ബാ​ക്കി​യു​ള്ള​ത്. ഡി​സം​ബ​ർ 31ന​കം പ്ര​വ​ർ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കും. കി​ഫ്‌​ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ജി.​എ​ച്ച്.​എ​സ്.​എ​സ് തെ​ങ്ക​ര, ജി.​യു.​പി.​എ​സ് ഭീ​മ​നാ​ട്, ജി.​വി.​എ​ച്ച്.​എ​സ്.​എ​സ് അ​ഗ​ളി എ​ന്നീ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കും. ഷോ​ള​യൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വൈ​കാ​തെ ആ​രം​ഭി​ക്കു​മെ​ന്നും എം.​എ​ൽ.​എ അ​റി​യി​ച്ചു.

Tags:    
News Summary - Projects taken up by KIFB in Mannarkad will start soon - Adv. N. Shamsudheen MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.