കേരളശ്ശേരി: സംഗീതം, കലവിഭാഗം എന്നിവയിലാണ് ക്ലാസിക് സംഗീതത്തെ ഇഷ്ടപ്പെടുന്ന കേരളശ്ശേരി കരിയകുന്നത്ത് കൃഷ്ണകുമാർ-മൃണാളിനി ദമ്പതികളുടെ മകൻ കെ. അമൃണേഷിന് (12)ന് ഉജ്ജ്വലബാല്യം പുരസ്കാരം.
ആറുമുതൽ 12 വരെ വയസ്സുള്ളവരുടെ ഇനത്തിലാണ് അസാധാരണ കഴിവിന് അംഗീകാരം ലഭിച്ചത്. നിലവിൽ പത്തിരിപ്പാല മൗണ്ട് സീന സ്പെഷൽ സ്കൂൾ സെക്കൻഡറി വിദ്യാർഥിയാണ് അമൃണേഷ്.
കേൾക്കുന്ന പാട്ടുകളെല്ലാം നിഷ് പ്രയാസം ഈ മിടുക്കൻ തനിമ ചോരാതെ ആലപിക്കും. എല്ലാ പാട്ടുകളും ഇഷ്ടമാണെങ്കിലും പഴയ ഗാനങ്ങളോടാണ് ഏറെ ഇഷ്ടം.
ഫോണിലൂടെയാണ് മാതാപിതാക്കൾ കുട്ടിയെ പാട്ട് കേൾപ്പിക്കാറ്. കണ്ണൂരിൽ നടന്ന സംസ്ഥാനതല ഭിന്നശേഷി കലാമേളയിൽ സംഗീതകല വിഭാഗത്തിൽ ഫസ്റ്റ് ഗ്രേഡ് നേടിയിരുന്നു.
ചെറുപ്പം മുതൽ തന്നെ പാടി തുടങ്ങിയ അമൃണേഷ് മുത്തശ്ശിയും അംഗൻവാടി ടീച്ചറുമായ ഉഷാദേവിയുടെ ശിക്ഷണത്തിലായിരുന്നു ആദ്യം സംഗീതം അഭ്യസിച്ചത്.
പിതാവ് കൃഷ്ണകുമാർ അപ്ഹോളിസ്റ്ററി മേഖലയിലെ ജോലിക്കാരനാണ്. മാതാവ് മൃണാളിനി കട നടത്തുകയും ചെയ്യുന്നുണ്ട്. സഹോദരൻ -അമർനാഥ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.