ഗോവിന്ദാപുരം: പക്ഷിപ്പനിയെ തുടർന്ന് തമിഴ്നാട് വാഹന പരിശോധന കർശനമാക്കി. ഗോവിന്ദാപുരത്തിനടുത്ത മീനാക്ഷിപുരം ചുങ്കം, ചെമ്മണാമ്പതി, കുപ്പാണ്ട കൗണ്ടന്നൂർ, വാളയാർ, വേലന്താവളം, നടുപ്പുണി, ഗോപാലപുരം എന്നീ അതിർത്തി പ്രദേശങ്ങളിലാണ് വെറ്ററിനറി ഡോക്ടർ, രണ്ട് സഹായികൾ ഒരു പൊലീസ് എന്നിവരടങ്ങുന്ന സംഘത്തെ നിയമിച്ച് വാഹന പരിശോധന ശക്തമാക്കിയിട്ടുള്ളത്.
കേരളത്തിൽ നിന്നു കടന്നു പോകുന്ന ചരക്കു വാഹനങ്ങൾക്കും കോട്ടയം, എറണാകുളം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ റജിസ്റ്റർ നമ്പറുള്ള എല്ലാ വാഹനങ്ങളും തമിഴ്നാട്ടിലെ ഇറച്ചി കോഴികൾ കേരളത്തിൽ ഇറക്കി തിരിച്ച് തമിഴ്നാട്ടിലെത്തുന്ന വാഹനങ്ങൾ എന്നിവയുടെ ടയറുകളിൽ അണുനാശിനി തളിച്ചാണ് വാഹനങ്ങളെ കടത്തി വിടുന്നത്. പക്ഷികളുമായി കടക്കുന്ന വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി ചെമ്മണാമ്പതി അതിർത്തിയിൽ പരിശോധന വാഹന നടത്തുന്ന ഉദ്യോഗസ്ഥർ പറഞ്ഞു. 24 മണിക്കൂറും വാഹന പരിശോധന നടക്കുന്നതായി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.