ആലത്തൂർ: വെങ്ങന്നൂർ-ആറാപ്പുഴ റോഡിന്റെ തകർച്ച പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തം. കാവശ്ശേരി വടക്കേനടയിൽനിന്ന് പത്തനാപുരത്തേക്കുള്ള ഗായത്രി പുഴക്ക് കുറുകെയുള്ള നിലവിലെ പാലം പുതിയത് നിർമിക്കാനായി പൊളിച്ചതോടെയാണ് ബദൽ റോഡായി പത്തനാപുരത്തുകാർക്ക് ആറാപ്പുഴ പാതയെ ആശ്രയിക്കേണ്ടി വന്നത്.
വെങ്ങന്നൂർ പറയംങ്കോട്ടിൽനിന്ന് ആറാപ്പുഴയിലേക്ക് പോകുന്നതാണ് റോഡ്. തകർന്ന റോഡ് നന്നാക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കുന്നില്ലെന്നാണ് പരാതി.
റോഡിന്റെ തുടക്കം മുതൽ തകർച്ചയുള്ളതിനാൽ ഓട്ടോറിക്ഷകൾ പോലും ഈ വഴി പോകാൻ മടിക്കുകയാണ്. ഗതാഗത സൗകര്യമില്ലാതെ പത്തനാപുരം പ്രദേശവാസികൾ മാസങ്ങളായി വലയുകയാണ്. ഇരുചക്രവാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ പറ്റാത്ത നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.