ഗോവിന്ദാപുരം: അതിര്‍ത്തിയില്‍ എടുത്തുമാറ്റിയ സി.സി.ടി.വി കാമറകള്‍ പുനഃസ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. കോവിഡിന് മുമ്പ് വരെ കൊല്ലങ്കോട് പൊലീസിന്റെ സി.സി.ടി.വി കാമറകള്‍ ഗോവിന്ദാപുരത്ത് നിലനിന്നിരുന്നു.
നിലവില്‍ കാമറ ഇല്ലാത്തതിനാല്‍ കവർച്ചയുൾപ്പെടെയുള്ള കേസുകളിൽ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിക്കാത്ത അവസ്ഥയുണ്ട്. ജി.എസ്.ടി വകുപ്പിന്റെ കാമറ അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അപകടം വരുത്തി നിര്‍ത്താതെ പോകുന്ന വാഹനങ്ങളെ ഉടന്‍ കണ്ടെത്താന്‍ കാലതാമസം വരികയാണ്. ആഴ്ചകൾക്ക് മുമ്പ് ആട്ടയാമ്പതിയിൽ അജ്ഞാത വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച സംഭവത്തിൽ ഗോവിന്ദാപുരത്തെ വ്യാപാര കേന്ദ്രങ്ങളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളാണ് വാഹനം കണ്ടെത്താൻ സഹായകമയത്.
സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കാൻ ഭാരിച്ച ചെലവ് വരുന്നുണ്ടെന്ന് പറഞ്ഞാണ് പൊലീസ് ഗോവിന്ദാപുരത്ത് സ്ഥാപിച്ച കാമറകള്‍ തിരിച്ചെടുത്തത്. കൊല്ലങ്കോട് ടൗണില്‍ പൊലീസ് സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നുണ്ടെങ്കിലും ഗോവിന്ദാപുരം, ചെമ്മണാമ്പതി എന്നിവിടങ്ങളിലെ അതിര്‍ത്തി പ്രദേശത്ത് കാമറകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.