പാലക്കാട്: ഭക്ഷണ വിഭവത്തിലെ പ്രിയ താരമായ ചിക്കന്റെ വില കുതിച്ചുയരുകയാണ്. ചൊവ്വാഴ്ച ഒരുകിലോ ഇറച്ചിക്കോഴിക്ക് 164 രൂപയും ഇറച്ചിക്ക് മാത്രമായി 280 രൂപ വരെയും എത്തിനിൽക്കുകയാണ്. കടുത്ത ചൂടിൽ കോഴികൾ ചാവുന്നതിനാൽ ഫാമുകളിൽ കോഴിവളർത്തൽ കുറച്ചതാണ് വില ഉയരാൻ കാരണം.
പെരുന്നാളിനും വിഷുവിനും കൂടിയ വില മേയിൽ കുറയുമെന്ന് കരുതിയെങ്കിലും കാലാവസ്ഥയിൽ വന്ന മാറ്റം വില വർധിപ്പിക്കുകയാണ് ചെയ്തത്. ഇങ്ങനെ വില കൂടുന്നത് ഹോട്ടലുകാർക്കും വീട്ടുകാർക്കും ഒരേപോലെ ആശങ്കയുണ്ടാക്കുന്നു. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നാണ് കേരളത്തിലേക്ക് പ്രധാനമായും കോഴികൾ ഇറക്കുമതി ചെയ്യുന്നത്. കോഴിയിറച്ചിക്കൊപ്പം ബീഫിന്റെയും മട്ടന്റെയും വിലയും ഉയര്‍ന്നു തന്നെയാണ്. ബീഫിന് 360 രൂപയും മട്ടന്‍ 800 രൂപ വരെയുമാണ് വില. ചൂട് കുറഞ്ഞാൽ വില കുറയുമെന്നാണ് കച്ചവടക്കാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.