ചിറ്റൂർ: വിവിധ മേഖലകളിൽ നടത്തിയ മികവാണ് വൈഗ പ്രഭയെ ഉജ്ജ്വലബാല്യ പുരസ്കാരം നേട്ടത്തിന് അർഹയാക്കിയത്. ചിറ്റൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ഈ മിടുക്കി.
ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിലും രണ്ടുതവണ ഇന്ത്യ ബുക്ക് ഓഫ് റെക്കാർഡ്സിലും ഇടം നേടിയിട്ടുണ്ട്.
ജില്ലതല ചെസ് മത്സരങ്ങളിൽ അണ്ടർ 12, 17 വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയിട്ടുണ്ട്. 2024ൽ അന്താരാഷ്ട്ര ചെസ് റൈറ്റിങ് പട്ടികയിലും ഇടംനേടിയിട്ടുണ്ട്. 2023ല്‍ സർഗോത്സവം ജില്ലതലത്തിൽ പുസ്തക ആസ്വാദനം, ജില്ല കലോത്സവത്തിൽ ഉപന്യാസം, വനം-വന്യജീവി വകുപ്പ് നടത്തിയ ഉപന്യാസം മത്സരത്തിൽ ഒന്നാംസ്ഥാനം എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. ചിറ്റൂർ മാഞ്ചിറ കല്ലത്ത് പറമ്പിൽ വീട്ടിൽ അജിത്തിന്റെയും അധ്യാപികയായ ഷീജയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.