പാലക്കാട്: ഭിന്നശേഷി വിഭാഗക്കാരായ കുട്ടികള്‍ക്ക് വിദ്യാജ്യോതി, ഭിന്നശേഷിക്കാരായ രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് വിദ്യാകിരണം എന്നീ വിദ്യാഭ്യാസ ധനസഹായ പദ്ധതികള്‍ നിലവിലുള്ളതായി ജില്ല സാമൂഹ്യനീതി ഓഫിസര്‍ അറിയിച്ചു.
ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ എല്ലാ മക്കള്‍ക്കും വിദ്യാകിരണം പദ്ധതി പ്രകാരം ഒന്നാം ക്ലാസ് മുതല്‍ വിദ്യാഭ്യാസ ധനസഹായം ലഭിക്കും. പഠിക്കുന്ന ക്ലാസിനും കോഴ്സിനും ആനുപാതികമായി സാമ്പത്തിക സഹായം 3000 രൂപ മുതല്‍ 10,000 രൂപ വരെ വര്‍ഷത്തില്‍ ലഭിക്കും. 40 ശതമാനത്തിനു മുകളില്‍ ഭിന്നശേഷിയുള്ള ദരിദ്രവിഭാഗത്തിലുള്ള ഭിന്നശേഷി മാതാപിതാക്കളുടെ ഗവ., എയ്ഡഡ്, സ്വകാര്യ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വിദ്യാകിരണം പദ്ധതി പ്രകാരം ധനസഹായത്തിന് അര്‍ഹതയുണ്ട്.
വിദ്യാജ്യോതി പദ്ധതിയില്‍ ഒമ്പതാം ക്ലാസ് മുതല്‍ പോസ്റ്റ് ഗ്രാജുവേഷന് പ്രഫഷനല്‍ കോഴ്സുകള്‍ ചെയ്യുന്ന ഭിന്നശേഷി വിഭാഗം കുട്ടികള്‍ക്ക് പഠന അനുബന്ധ ചിലവുകള്‍ക്കായി 2500 രൂപ മുതല്‍ 3000 രൂപ വരെ വര്‍ഷത്തില്‍ ലഭിക്കും. വരുമാനപരിധി പരിഗണിക്കാതെ 40 ശതമാനത്തില്‍ കൂടുതല്‍ ഭിന്നശേഷിയുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വിദ്യാജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം. www.suneethi.sjd.kerala.gov.in. എന്ന വെബ്സൈറ്റിലൂടെ മാത്രമാണ് അപേക്ഷ സ്വീകരിക്കുക. ക്യു ആര് കോഡ് സ്കാന്‍ ചെയ്തും അപേക്ഷ നല്‍കാവുന്നതാണ്. ഫോണ്‍:0491-2505791.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.