പാലക്കാട്: ജില്ല ആശുപത്രിയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. പാലക്കാട് ടൗണ്‍ ബസ്സ്റ്റാൻഡിന് സമീപം അരളിയോട് കളം സുരേഷിനെയാണ് (30) ടൗണ്‍ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ഡിസംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. കരിങ്കരപ്പുള്ളി സ്വദേശിനിയായ ശ്രീജയാണ് തട്ടിപ്പിന് ഇരയായത്.
ജില്ല ആശുപത്രിയില്‍ ഓഫിസ് ജോലി ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 85,500 രൂപ കൈപ്പറ്റിയതായാണ് പരാതി. ജോലി കിട്ടാതാവുകയും വാങ്ങിയ പണം തിരികെ നല്‍കാതാവുകയും ചെയ്തതോടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.
ടൗണ്‍ സൗത്ത് ഇന്‍സ്പെക്ടര്‍ പി. അബ്ദുൽ മുനീറിെൻറ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. വഞ്ചനാക്കുറ്റത്തിനാണ് കേസ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സമാനമായ രീതിയില്‍ പലരില്‍നിന്നായി ഇയാള്‍ പണം പറ്റിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിലവില്‍ ഇരുപതോളം പേരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇതില്‍ പത്തുലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് കണക്കാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.