അലനല്ലൂർ: വനംവകുപ്പിന്റെ പച്ചകൊടി ലഭിച്ചതോടെ ചൂളി മുണ്ടകുളം റോഡിനായി അലനല്ലൂർ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് 21.5 ലക്ഷം രൂപ വകയിരുത്തി. ടെൻഡർ നടപടികൾക്ക് മുന്നോടിയായി എസ്റ്റിമേറ്റ് തയാറാക്കാനായി അലനല്ലൂർ ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, പഞ്ചായത്ത്, വനംവകുപ്പ് ജീവനക്കാർ എന്നിവർ റോഡ് സന്ദർശിച്ചു. 60 വർഷമായി റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നാട്ടുകാരുടെ ആവശ്യത്തിന് ഇതോടെ വിരാമമായി.
വനംവകുപ്പ് അനുമതി നൽകാത്തതിനെ തുടർന്നാണ് റോഡ് നവീകരണം മുടങ്ങിയത്. അനുവദിച്ച തുകക്ക് 370 മീറ്റർ ദൂരത്തിൽ കോൺഗ്രീറ്റ് പ്രവർത്തനമാണ് നടക്കുക. വനം അതിർത്തിക്കുള്ളിൽ 800 മീറ്ററാണ് വഴി ദൂരം. റോഡ് ഗതാഗതയോഗ്യമായാൽ സഞ്ചാരികളെ കാത്തിരിക്കുന്ന ആനപാറയിലും, മുണ്ടകുളത്ത് താമസിക്കുന്ന കുടുംബങ്ങൾക്കും നിരവധി കർഷകരുടെ സ്ഥലത്ത് എത്താനും എളുപ്പമാകും. അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താർ, ആരോഗ്യ വിദ്യാഭ്യാസ ചെയർ പേഴ്സൺ എം. ജീഷ, ഗ്രാമപഞ്ചായത്ത് അംഗം പടുകുണ്ടിൽ ബഷീർ, അസി. എൻജീനിയർ സി.എൻ. തൻസിലെ, ഒ. ശബാബ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.