മാങ്കുറുശ്ശി: കനത്ത മഴയിൽ കൊയ്തെടുത്ത നെല്ല് ഉണക്കിയെടുക്കാനാകാതെ കർഷകർ ദുരിതത്തിൽ. മങ്കര മാങ്കുറുശ്ശി കാരാംങ്കോട് പാടശേഖരത്തിലെ കർഷകരാണ് മഴ മൂലം ഇരട്ടിദുരിതത്തിലായത്.
കഴിഞ്ഞ ആഴ്ച കൊയ്തടുത്ത ലോഡ് കണക്കിന് നെല്ലുകൾ മുറ്റത്തും തട്ടുകളിലും മുറികളിലും വരാന്തകളിലും കൂട്ടി ഇട്ടിരിക്കുകയാണ്. വെയിൽ കണ്ടപാടെ ഉണക്കാനിടുകയും കൈയെടുക്കും മുൻപ് തന്നെ മഴ പെയ്യുകയും ചെയ്യുന്നതോടെയാണ് കർഷകർ ഏറെ വലഞ്ഞത്.
നല്ല വെയിൽ ലഭിച്ചാൽ രണ്ടു ദിവസത്തിനകം തന്നെ ഉണക്കിയെടുക്കാൻ കഴിയും. എന്നാൽ കർഷകനായ ചാമുണ്ണിക്ക് കൊയ്ത് കഴിഞ്ഞ് എട്ടുദിവസം കഴിഞ്ഞിട്ടും ഉണക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല.
കാരാംങ്കോട് പാടശേഖരത്തിലെ കൊയ്തെടുത്ത നെൽ ഉണക്കിയെടുക്കാനാകാതെ ഇപ്പോൾ കർഷകർ പെടാപാടുപെുകയാണ്. വല്ല വിധേനയും ഉണക്കികിട്ടിയാൽ ചാക്കിലാക്കി സൂക്ഷിക്കാം.
തുടർന്ന് സെപ്ലെകോവിന് കൈമാറുകയും ചെയ്യാം. കാലാവസ്ഥ വ്യതിയാനം മൂലം ഇത്തവണ ഇരട്ടി നഷ്ടമാെണന്ന് പാടശേഖര സമിതി കൺവീനർ കൂടിയായ കെ.പി. ചാമുണ്ണി പറഞ്ഞു. മഴ വിടാതെയായാൽ കൂട്ടിയിട്ട നെൽവിത്തുകൾ മുളച്ച് നശിക്കാനിടയാകുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.