കൊല്ലങ്കോട്: ഒരിടവേളക്ക് ശേഷം മുതലമടയിൽ അനധികൃത ക്വാറികൾ സജീവമാകുന്നു. തമിഴ്നാട്ടിൽനിന്ന് കരിങ്കല്ല് കടത്തിവന്നിരുന്ന ട്രെയിലർ ലോറികൾക്ക് നിയന്ത്രണം വന്നതോടെയാണ് പ്രാദേശികമായി നിർത്തിവെച്ചിരുന്ന ചെറുകിട ക്വാറികളിൽ ഭൂരിഭാഗവും പ്രവർത്തനമാരംഭിച്ചത്.
ഒറ്റത്തവണ 10 ടണ്ണിലധികം കരിങ്കല്ല് കൊണ്ടുവന്നിരുന്ന ലോറികളിൽ ഭാരനിയന്ത്രണം വന്നതോടെ മുതലമടയിൽ പ്രവർത്തിക്കുന്ന ക്രഷറുകൾക്ക് സമയത്തിന് കരിങ്കല്ല് കിട്ടാതായി. ഇതോടെയാണ് പ്രാദേശിക ക്വാറികളിൽ പലതും രഹസ്യമായി പ്രവർത്തനം തുടങ്ങിയത്.
പഞ്ചായത്ത്, റവന്യൂ, ജിയോളജി, എക്സ്പ്ലോസിവ് തുടങ്ങിയ വകുപ്പുകളുടെ അനുവാദമില്ലാതെയാണ് മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലെ ക്വാറികൾ പ്രവർത്തിക്കുന്നത്. അനധികൃത ക്വാറികൾക്കെതിരെ നടപടിയെടുക്കുകയും അംഗീകൃത ക്വാറികളിലെ കല്ലുകൾക്ക് സർക്കാർ അടിസ്ഥാന വില നിശ്ചയിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.