ജി​ല്ല വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​​​െൻറ തൊ​ഴി​ൽ മേ​ള 23ന് ​

പാ​ല​ക്കാ​ട്: ജി​ല്ല വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തൊ​ഴി​ൽ മേ​ള (സ്പെ​ക്ട്രം -2023) ജ​നു​വ​രി 23ന് ​മ​ല​മ്പു​ഴ​യി​ല്‍ ന​ട​ക്കും. ഐ.​ടി.​ഐ​ക​ളി​ല്‍നി​ന്ന് എ​ന്‍.​ടി.​സി, എ​സ്.​ടി.​സി, എ​ന്‍.​എ.​സി സ​ര്‍ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​വ​ര്‍ക്ക് ജോ​ലി ല​ഭി​ക്കാ​ൻ വേ​ണ്ടി കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തു​മു​ള്ള വി​വി​ധ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് തൊ​ഴി​ൽ​മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​ര്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. യോ​ഗ്യ​രാ​യ എ​ല്ലാ ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളും www. knowledgemission. gov.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത്, യോ​ഗ്യ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം രാ​വി​ലെ ഒ​മ്പ​തി​ന് ഹാ​ജ​രാ​ക​ണം. 85 ക​മ്പ​നി​ക​ള്‍ പ​ങ്കെ​ടു​ക്കും. 1500ല്‍പ​രം തൊ​ഴി​ല്‍ അ​വ​സ​ര​മു​ണ്ടാ​കും.

ഉ​ച്ച​ക്ക് ര​ണ്ടി​ന് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ബി​നു​മോ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ല​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ധി​ക മാ​ധ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ക്ക് 9447597680 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട​ണം. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ഐ.​ടി.​ഐ പ്രി​ന്‍സി​പ്പ​ൽ എ​ന്‍. സ​ന്തോ​ഷ് കു​മാ​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ൽ വി.​വി. ജ​നാ​ർ​ദ​ന​ന്‍, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി.​കെ. വി​നോ​ദ് കു​മാ​ര്‍, എ. ​മ​നോ​ജ്, എ​ന്‍. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

കാട്ടാന ക്വാർട്ടേഴ്സ് ആക്രമിച്ചു

അതിരപ്പിള്ളി: മലക്കപ്പാറയിൽ കാട്ടാന തൊഴിലാളിയുടെ ക്വാർട്ടേഴ്സ് ആക്രമിച്ച് തകർത്തു. തോട്ടം തൊഴിലാളിയായ ഉണ്ണികൃഷ്ണനും കുടുംബവും താമസിക്കുന്ന വീടാണ് കാട്ടാന തകർത്തത്. കഴിഞ്ഞദിവസം രാത്രി 12.30ഓടെയാണ് ആക്രമണം. വീടിന്റെ പിറകുവശത്തെ വാതിലും ഷീറ്റുകൊണ്ടുള്ള മേല്‍ക്കൂരയുമാണ് കാട്ടാന തകർത്തത്.

ഉണ്ണികൃഷ്ണന്റെ ഭാര്യയും കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ വീട്ടിൽനിന്ന് ഇറങ്ങിയോടി. വൈകീട്ട് മുതൽ കാട്ടാനയെ തൊഴിലാളികൾ തേയിലത്തോട്ടത്തിൽ വിലസുന്നത് കണ്ടിരുന്നു.

പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും ഓടിപ്പിച്ചിരുന്നെങ്കിലും പാതിരാത്രി ഇത് തിരിച്ചുവരികയായിരുന്നു. വീട്ടിൽ വലിയ പാത്രത്തിൽ സൂക്ഷിച്ച വെള്ളം കാട്ടാന കുടിച്ചു.

Tags:    
News Summary - Industrial Training Department Job fair on 23

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.