ശി​രു​വാ​ണി ഡാം

ശിരുവാണി വിനോദസഞ്ചാരത്തിന് അനുമതി; ടൂറിസ്റ്റുകൾക്ക് ഇന്നുമുതൽ പ്രവേശനം

ക​ല്ല​ടി​ക്കോ​ട്: പാ​രി​സ്ഥി​തി​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക്ക് ഖ്യാ​തി കേ​ട്ട ശി​രു​വാ​ണി അ​ഞ്ച് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് തു​റ​ന്ന് കൊ​ടു​ക്കും. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളോ​ട് ചേ​ർ​ന്ന ന​യ​ന മ​നോ​ഹ​ര​മാ​യ കാ​ഴ്ച​ക​ളും പ്ര​കൃ​തി ഭം​ഗി​യും ആ​വോ​ളം ആ​സ്വ​ദി​ക്കു​വാ​നു​ള്ള അ​വ​സ​ര​മാ​ണ് അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​നം വ​കു​പ്പ് അ​നു​മ​തി ല​ഭി​ച്ച​വ​ർ​ക്കാ​ണ് പ്ര​വേ​ശ​നം ല​ഭി​ക്കു​ക. സ​ഞ്ചാ​രി​ക​ൾ​ക്ക് ശി​രു​വാ​ണി ഡാം, ​കേ​ര​ള​മേ​ട്, പു​ൽ​മേ​ട്ട് ട്ര​ക്കി​ങ് എ​ന്നി​വ ഉ​ൾ​പ്പെ​ട്ട ഇ​ഞ്ചി​ക്കു​ന്ന് മു​ത​ൽ കേ​ര​ള മേ​ട് വ​രെ​യു​ള്ള 21 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള വ​ന​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള സ​വാ​രി​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യം വ​നം വ​കു​പ്പ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ്ര​ള​യ​കാ​ലാ​ന​ന്ത​ര​മു​ള്ള റോ​ഡ് ത​ക​ർ​ച്ച​യും വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ സു​ര​ക്ഷ​യും പ​രി​ഗ​ണി​ച്ചാ​ണ് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

നി​ല​വി​ൽ മു​ൻ​കൂ​ർ ബു​ക്കി​ങ് ചെ​യ്തു വ​രു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്കാ​ണ് പാ​സ് ല​ഭി​ക്കു​ക. സ​ന്ദ​ർ​ശ​ക​ർ വ​രു​ന്ന വാ​ഹ​ന​ത്തി​ൽ പ​ര​മാ​വ​ധി മൂ​ന്ന് മ​ണി​ക്കൂ​ർ നേ​രം സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കും. ദി​വ​സേ​ന രാ​വി​ലെ ഒ​ൻ​പ​ത്, ഉ​ച്ച​ക്ക് 12, ഉ​ച്ച​ക്ക് ശേ​ഷം 2.30 എ​ന്നി​ങ്ങ​നെ മൂ​ന്ന് ബാ​ച്ചു​ക​ളി​ലാ​യാ​ണ് സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. അ​ഞ്ച് സീ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 2000 രൂ​പ, ഏ​ഴ് സീ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 3000 രൂ​പ, 12 സീ​റ്റു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 5000 രൂ​പ, 13 മു​ത​ൽ 17 സീ​റ്റ് വ​രെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് 6500 രൂ​പ​യു​മാ​ണ് പ്ര​വേ​ശ​ന ഫീ​സ്. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​ന അ​നു​മ​തി​യി​ല്ല.

പ്ര​ത്യേ​ക വ​ഴി​കാ​ട്ടി​ക​ളു​ടെ സ​ഹാ​യ​വും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്ക് ല​ഭി​ക്കും. പാ​ല​ക്കാ​ട് -കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലെ ഇ​ട​ക്കു​ർ​ശ്ശി ശി​രു​വാ​ണി ക​വ​ല​യി​ൽ നി​ന്നും 16 കി​ലോ​മീ​റ്റ​റു​ള്ള മ​ല​മ്പാ​ത വ​ഴി ശി​രു​വാ​ണി മേ​ഖ​ല​യി​ലെ​ത്തി​ച്ചേ​രാ​നാ​വും. വി​വ​ര​ങ്ങ​ൾ​ക്ക് 8547602366 ൽ ​ബ​ന്ധ​പ്പെ​ടാ​മെ​ന്ന് മ​ണ്ണാ​ർ​ക്കാ​ട് ഡി.​എ​ഫ്.​ഒ. സി. ​അ​ബ്ദു ല​ത്തീ​ഫ് ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

Tags:    
News Summary - Shiruvani tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.