കാഞ്ഞിരപ്പുഴ: വേനൽമഴ അനുഗ്രഹമായതോടെ കാഞ്ഞിരപ്പുഴ ഡാമിൽ ജലസമൃദ്ധി. വേനൽച്ചൂടിന്റെ പാരമ്യത്തിൽ നേരത്തെ തുറന്ന ശേഷം ജലവിതരണം നിർത്തിവെച്ച ഡാമിൽ രണ്ടാഴ്ചക്കകം കിട്ടിയത് റെക്കോർഡ് മഴ. ശനിയാഴ്ചത്തെ ഔദ്യോഗിക കണക്കുകൾ പ്രകാരം ഡാമിൽ 84.23 മില്ലിലിറ്റർ ജലമുണ്ട്.
97.05 മില്ലി ലിറ്ററാണ് പരമാവധി സംഭരണ ശേഷി. വൃഷ്ടി പ്രദേശമായ പാലക്കയം മേഖലയിൽ നാലുനാൾ തുടർച്ചയായി മഴ ലഭിച്ചിരുന്നു. വേനൽ കടുക്കുന്നതോടെ ജലം വിതരണത്തിന് ഉണ്ടാവില്ലെന്ന ആശങ്കക്ക് ഇതോടെ അറുതിയായി. വിതരണം ചെയ്യാൻ ആവശ്യമായ കരുതൽ ജലശേഖരംവേനൽമഴയിൽ ലഭിച്ചതായി കാഞ്ഞിരപ്പുഴ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.