ബജറ്റ്: ജില്ലയിൽ സ​മ്മി​ശ്ര​ പ്ര​തി​ക​ര​ണം

പാ​ല​ക്കാ​ട്​: സ​ർ​ക്കാ​റിെൻറ അ​വ​സാ​ന ബ​ജ​റ്റി​ൽ പാ​ല​ക്കാ​ട്ടു​കാ​ർ​ പ്ര​തീ​ക്ഷി​ച്ചി​രു​ന്ന സ്വ​പ്​​ന പ​ദ്ധ​തി​ക​ൾ നി​ര​വ​ധി​യാ​യി​രു​ന്നു. എം.​എ​ൽ.​എ​മാ​ർ വാ​ഗ്​​ദാ​നം ചെ​യ്​​ത്​ ഇ​നി​യും ന​ട​പ്പാ​കാ​ത്ത​വ മു​ത​ൽ മു​ൻ ബ​ജ​റ്റു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച്​ പാ​തി​യി​ൽ നി​ല​ച്ച​വ​യും ഒ​ട്ടും ന​ട​പ്പാ​കാ​തി​രു​ന്നു​വ​യും അ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​നം പൂ​ർ​ത്തി​യാ​വു​േ​മ്പാ​ൾ ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​മ്മി​ശ്ര​പ്ര​തി​ക​ര​ണ​മാ​ണു​യ​രു​ന്ന​ത്.

നെ​ല്ലി​നൂം നാ​ളി​േ​ക​ര​ത്തി​നും ആ​ശ്വാ​സം മാ​ത്രം

ബ​ജ​റ്റി​ൽ നെ​ല്ല്, നാ​ളി​കേ​രം എ​ന്നി​വ​യു​ടെ താ​ങ്ങു​വി​ല വ​ർ​ധി​പ്പി​ച്ചെ​ങ്കി​ലും ഉ​ൽ​പാ​ദ​ന ചെ​ല​വി​നു ആ​നു​പാ​ത​ക​മാ​യി വി​ല വ​ർ​ധി​പ്പി​ക്കാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് നി​രാ​ശ ന​ൽ​കു​ന്ന​താ​യി. നെ​ല്ലി​ന് 52 പൈ​സ​യു​ടെ വ​ർ​ധ​ന​വാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. ഉ​ൽ​പാ​ദ​ന ചെ​ല​വി​ന് ആ​നു​പാ​ത​ക​മാ​യി കി​ലോ​ക്ക് 35 രൂ​പ​യാ​ക്കി ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ നെ​ല്ല് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന ജി​ല്ല പാ​ല​ക്കാ​ടാ​ണ്. നെ​ല്ല് ക​ഴി​ഞ്ഞാ​ൽ തെ​ങ്ങാ​ണ് ര​ണ്ടാം സ്ഥാ​നം കൈ​യ​ട​ക്കി​യി​ട്ടു​ള്ള​ത്.

ജി​ല്ല​യി​ൽ ഹെ​ക്ട​റി​ൽ ശ​രാ​ശ​രി 175 തെ​ങ്ങു​ക​ളാ​ണു​ള്ള​ത്. തെ​ങ്ങ് ഒ​ന്നി​ന് ചു​രു​ങ്ങി​യ​ത് 50 മു​ത​ൽ 60 നാ​ളി​കേ​ര​മാ​ണ് ഇ​പ്പോ​ൾ ല​ഭി​ക്കു​ന്ന​ത്. ഇ​ത് ചു​രു​ങ്ങി​യ ഉ​ൽ​പാ​ദ​ന​മാ​ണ്. ശ​രാ​ശ​രി ന​ല്ല വി​ള​വ് ല​ഭി​ക്കു​ന്ന തെ​ങ്ങി​ൽ​നി​ന്ന് വ​ർ​ഷ​ത്തി​ൽ 12 കു​ല​ക​ളാ​ണ് ഉ​ണ്ടാ​വു​ക. ഒ​രു കു​ല​യി​ൽ മാ​ത്രം ശ​രാ​ശ​രി 30ഓ​ളം നാ​ളി​കേ​രം ല​ഭി​ക്കും. നാ​ളി​കേ​ര​ത്തിെൻറ താ​ങ്ങു​വി​ല 27ൽ​നി​ന്ന് 32 ആ​ക്കി ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഉ​ൽ​പാ​ദ​ന കു​റ​വി​നെ​തു​ട​ർ​ന്ന് താ​ങ്ങു​വി​ല​യും മ​റി​ക​ട​ന്ന് 38 രൂ​പ​യാ​ണ് ഇ​പ്പോ​ഴ​ത്തെ വി​ല. ഉ​ൽ​പാ​ദ​നം വ​ർ​ധി​ച്ചാ​ൽ നാ​ളി​കേ​ര​ത്തിെൻറ വി​ല കു​ത്ത​നെ ഇ​ടി​യും. നാ​ളി​കേ​രം സം​ഭ​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​ട​പ​ടി​യി​ല്ലാ​ത്ത​തും കേ​ര ക​ർ​ഷ​ക​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്.

മെ​ഡി​ക്ക​ൽ കോ​ള​ജി​ന്​

മെ​ഡി​ക്ക​ൽ കോ​ള​ജ്‌ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 75 കോ​ടി രൂ​പ വ​ക​യി​രു​ത്തി. മെ​ഡി​ക്ക​ൽ കോ​ള​ജ്‌ ബ്ലോ​ക്ക്‌, ആ​ശു​പ​ത്രി ബ്ലോ​ക്ക്‌ എ​ന്നി​വ​യു​ടെ നി​ർ​മാ​ണം, ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഹോ​സ്‌​റ്റ​ൽ കെ​ട്ടി​ടം, മ​റ്റ്‌ സി​വി​ൽ വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ​ക്കാ​ണ്‌ തു​ക അ​നു​വ​ദി​ച്ച​ത്‌.

മു​ത​ല​മ​ട മാം​ഗോ ഹ​ബി​ന്​ പ്ര​തീ​ക്ഷ

മു​ത​ല​മ​ട മാം​ഗോ ഹ​ബി​ന് പ​ത്ത് കോ​ടി രൂ​പ​യാ​ണ്​ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ത്​ ഏ​ഴ് കോ​ടി​യാ​യി​രു​ന്നു. ഇ​ത്​ മു​ത​ല​മ​ട, പ​ട്ട​ഞ്ചേ​രി, കൊ​ല്ല​ങ്കോ​ട്, എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 7000ൽ ​അ​ധി​കം ഹെ​ക്ട​ർ വി​സ്തൃ​തി​യി​ൽ കൃ​ഷി ചെ​യ്യു​ന്ന മാ​വ് ക​ർ​ഷ​ക​ർ​ക്ക് ഗു​ണ​ക​ര​മാ​കും. സം​ഭ​ര​ണ സം​സ്ക​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ വ​ളം-​കീ​ട​നാ​ശി​നി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കും യ​ന്ത്ര​ങ്ങ​ൾ​ക്കും വ​രെ​യാ​ണ് പ​ദ്ധ​തി​യി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ള്ള​ത്.

വ​ഴി, ജ​ല​സേ​ച​നം, വി​നോ​ദ​സ​ഞ്ചാ​രം

സീ​താ​ർ​കു​ണ്ട് ജ​ല​പ​ദ്ധ​തി, പോ​ത്തു​ണ്ടി-​മീ​ങ്ക​ര-​ചു​ള്ളി​യാ​ർ ഡാ​മു​ക​ളു​ടെ ജ​ല​സേ​ച​ന ക​നാ​ൽ ന​വീ​ക​ര​ണം, പോ​ത്തു​ണ്ടി-​മീ​ങ്ക​ര-​ചു​ള്ളി​യാ​ർ ഡാ​മു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്കും ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തി. ഡൈ​വേ​ർ​ഷ​ൻ ജ​ല​സേ​ച​ന പ​ദ്ധ​തി 10 കോ​ടി, ചു​ള്ളി​യാ​ർ, മീ​ങ്ക​ര, പോ​ത്തു​ണ്ടി ഡാ​മു​ക​ളി​ലെ പ്ര​ധാ​ന ക​നാ​ലു​ക​ളു​ടെ​യും കാ​ട ക​നാ​ലു​ക​ളു​ടെ​യും ന​വീ​ക​ര​ണ​ത്തി​ന് 25 കോ​ടി, നെ​ന്മാ​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ട​ത്തി​ന് മൂ​ന്നു കോ​ടി, പോ​ത്തു​ണ്ടി ചു​ള്ളി​യാ​ർ മീ​ങ്ക​ര ഡാ​മു​ക​ളി​ൽ വി​നോ​ദ​സ സ​ഞ്ചാ​ര പ​ദ്ധ​തി​ക​ൾ​ക്ക് 10 കോ​ടി എ​ന്നി​ങ്ങ​നെ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്.  

പ​ട്ടാ​മ്പി​ക്ക് 227 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ

പ​ട്ടാ​മ്പി: സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ​ട്ടാ​മ്പി​ക്ക് 227 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ അ​നു​വ​ദി​ച്ച​താ​യി മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം.​എ​ൽ.​എ അ​റി​യി​ച്ചു. 234 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് സ​മ​ർ​പ്പി​ച്ചി​രു​ന്ന​ത്. അ​തി​ൽ ആ​റ്​ സ്​​റ്റേ​ഡി​യ​ങ്ങ​ൾ​ക്ക് 34 കോ​ടി​യു​ടെ പ്ര​പ്പോ​സ​ൽ ന​ൽ​കി​യി​രു​ന്നു. ഇ​വ​യെ​ല്ലാം ബ​ജ​റ്റി​ൽ ടോ​ക്ക​ണ്‍ പ്രൊ​വി​ഷ​നോ​ടെ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

സ്ഥ​ലം ല​ഭ്യ​മാ​കു​ന്ന​തോ​ടെ ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ തു​ക​യും അ​നു​വ​ദി​ച്ച് ഗ്രൗ​ണ്ടു​ക​ള്‍ നി​ർ​മി​ക്കാ​ൻ ക​ഴി​യും. ഇ​തോ​ടെ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ക​ളി​ക്ക​ള​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​വു​ക​യാ​ണെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു. പ​ട്ടാ​മ്പി​ക്ക് അ​നു​വ​ദി​ച്ച പ​ദ്ധ​തി​ക​ൾ: 1. പ​ട്ടാ​മ്പി ന​ഗ​ര​സ​ഭ​യി​ൽ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി, 2. പ​ട്ടാ​മ്പി ബ​സ്​​സ്​​റ്റാ​ൻ​ഡ് സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലും കെ​ട്ടി​ട നി​ർ​മാ​ണ​വും 3. പ​ട്ടാ​മ്പി ടൗ​ണി​ൽ മെ​ക്ക​നൈ​സ്ഡ് വാ​ഹ​ന പാ​ർ​ക്കി​ങ്​ സെൻറ​ർ, 4. മു​തു​ത​ല സ്​​റ്റേ​ഡി​യം സ്ഥ​ല​മേ​റ്റെ​ടു​പ്പും നി​ർ​മാ​ണ​വും 5. ചെ​ങ്ങ​ണം​കു​ന്ന് സ​മ​ഗ്ര ജ​ല​സേ​ച​ന ടൂ​റി​സം സം​യോ​ജി​ത പ​ദ്ധ​തി, 6. തി​രു​വേ​ഗ​പ്പു​റ സ്​​റ്റേ​ഡി​യം നി​ർ​മാ​ണം, 7. കൊ​പ്പ​ത്ത് വ്യ​വ​സാ​യ പാ​ർ​ക്ക്​ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലും കെ​ട്ടി​ട നി​ർ​മാ​ണ​വും 8. വി​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് സ്​​റ്റേ​ഡി​യം സ്ഥ​ല​മേ​റ്റെ​ടു​ക്ക​ലും കെ​ട്ടി​ട നി​ർ​മാ​ണ​വും, 9. വ​ല്ല​പ്പു​ഴ ആ​യു​ർ​വേ​ദ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ൾ​ക്കാ​യി ആ​യു​ഷ് കോം​പ്ല​ക്സ്, 10. വ​ല്ല​പ്പു​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം കെ​ട്ടി​ട നി​ർ​മാ​ണം, 11. മു​ള​യ​ങ്കാ​വ് ടൗ​ൺ ന​വീ​ക​ര​ണം, 12. കൊ​പ്പം സ്​​റ്റേ​ഡി​യം നി​ർ​മാ​ണം, 13. വി.​കെ ക​ട​വ് കൊ​ടു​മു​ണ്ട പാ​ലം (പ​ട്ടാ​മ്പി മ​ണ്ഡ​ലം), 14. വ​ല്ല​പ്പു​ഴ സ്​​റ്റേ​ഡി​യം സ്ഥ​ല​മേ​റ്റെ​ടു​പ്പും നി​ർ​മാ​ണ​വും, 15. കു​ലു​ക്ക​ല്ലൂ​ര്‍ സ്​​റ്റേ​ഡി​യം സ്ഥ​ല​മേ​റ്റെ​ടു​പ്പും നി​ർ​മാ​ണ​വും, 16. കു​ലു​ക്ക​ല്ലൂ​ര്‍ റെ​യി​ല്‍വേ മേ​ൽ​പാ​ലം, 17. കു​ലു​ക്ക​ല്ലൂ​ര്‍ എ​ര​വ​ത്ര വ​ല്ല​പ്പു​ഴ റോ​ഡ്‌, 18. വ​ല്ല​പ്പു​ഴ ടൗ​ണ്‍ ന​വീ​ക​ര​ണം, 19. കൊ​പ്പം ടൗ​ണ്‍ ന​വീ​ക​ര​ണം ര​ണ്ടാം​ഘ​ട്ടം, 20. അ​ഴ​ക​പ്ര ജ​ല​സേ​ച​ന പ​ദ്ധ​തി തി​രു​വേ​ഗ​പ്പു​റ. 

ഒ​റ്റ​പ്പാ​ലം മ​ണ്ഡ​ലം: 19 പ​ദ്ധ​തി​ക​ൾ​ക്കാ​യി 244 കോടി രൂപ

ഒ​റ്റ​പ്പാ​ലം: അ​സം​ബ്ലി മ​ണ്ഡ​ല​ത്തി​ലെ 19 പ​ദ്ധ​തി​ക​ൾ​ക്കാ​യി 244 കോ​ടി​യാ​ണ് ബ​ജ​റ്റി​ൽ നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​തെ​ന്ന് പി. ​ഉ​ണ്ണി എം.​എ​ൽ.​എ അ​റി​യി​ച്ചു. റെ​യി​ൽ​വേ സ്​​റ്റേ​ഷ​ൻ പ​രി​സ​ര​ത്തെ ഭാ​ര​ത​പ്പു​ഴ​യി​ൽ ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​തി​ന് 20 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ഒ​റ്റ​പ്പാ​ലം -അ​മ്പ​ല​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണ പ​ദ്ധ​തി​ക​ളു​ടെ സ്രോ​ത​സ്സ്​ ബ​ല​പ്പെ​ടു​ത്തു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ത​ട​യ​ണ നി​ർ​മി​ക്കു​ന്ന​ത്. 10കോ​ടി രൂ​പ ചെ​ല​വി​ൽ ഒ​റ്റ​പ്പാ​ല​ത്ത് സ്​​റ്റേ​ഡി​യം നി​ർ​മി​ക്കും.

ഈ ​വ​ർ​ഷ​ത്തെ ഒ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി​ക്ക് ര​ണ്ട് കോ​ടി​യാ​ണ് നീ​ക്കി​വെ​ച്ചി​ട്ടു​ള്ള​ത്. ക​ട​മ്പ​ഴി​പ്പു​റം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ മോ​ർ​ച്ച​റി സ്ഥാ​പി​ക്കു​ന്ന​തി​ന് ഒ​രു കോ​ടി, ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​തി​ന് 10 കോ​ടി, ക​ണ്ണി​യം​പു​റം, ഈ​സ്​​റ്റ്​ ഒ​റ്റ​പ്പാ​ലം പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടു​ക​ളു​ടെ വ​ശ​ങ്ങ​ൾ കോ​ൺ​ക്രീ​റ്റ് കെ​ട്ടി ബ​ല​പ്പെ​ടു​ത്തു​ന്ന​തി​ന് 20 കോ​ടി, പാ​ല​ക്കാ​ട് - പൊ​ന്നാ​നി റോ​ഡ് ബി.​എം ആ​ൻ​ഡ് ബി.​സി ചെ​യ്യു​ന്ന​തി​ന് ആ​റ്​ കോ​ടി, ത​ച്ച​നാ​ട്ടു​കാ​ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ര​ണ്ട് കോ​ടി.

ശ്രീ​കൃ​ഷ്‌​ണ​പു​രം ബാ​പ്പു​ജി ചി​ൽ​ഡ്ര​ൻ​സ് പാ​ർ​ക്ക് ന​വീ​ക​ര​ണ​ത്തി​ന് 10കോ​ടി, ഒ​റ്റ​പ്പാ​ലം വാ​ർ​ഡ് 36ലെ ​ഹെ​ൽ​ത്ത് സ​ബ് സെൻറ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​ന് അ​ഞ്ചു​കോ​ടി, ക​രി​മ്പു​ഴ​യി​ലെ ഐ.​ടി.​ഐ​ക്ക് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് 10 കോ​ടി, ല​ക്കി​ടി കു​ഞ്ച​ൻ സ്മാ​ര​ക​ത്തി​ന് 20 ല​ക്ഷം, മു​ണ്ടോ​ർ​ശി ക​ട​വ് ത​ട​യ​ണ​ക്ക് 20 കോ​ടി, പാ​ലാ​രി നാ​യ​ടി​ക്കു​ന്ന് തി​രു​ത്തം​പ​ള്ളി പാ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 20 കോ​ടി, മ​ണ്ഡ​ല​ത്തി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ളി​സ്ഥ​ലം നി​ർ​മി​ക്കു​ന്ന​തി​ന് 14 കോ​ടി.

ത​ച്ച​നാ​ട്ടു​ക​ര മാ​ണി​ക്ക​പ്പ​റ​മ്പ് ഗ​വ. ഹൈ​സ്‌​കൂ​ളി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് 20 കോ​ടി , ഒ​റ്റ​പ്പാ​ലം ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​യെ 30 കി​ട​ക്ക​ക​ളോ​ട് കൂ​ടി​യ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് 20 കോ​ടി, ഒ​റ്റ​പ്പാ​ലം, ശ്രീ​കൃ​ഷ്ണ​പു​രം, ക​ട​മ്പ​ഴി​പ്പു​റം, ത​ച്ച​നാ​ട്ടു​ക​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ കെ.​എ​സ്.​എ​ഫ്.​ഡി.​സി​യു​ടെ തി​യ​റ്റ​ർ കോം​പ്ല​ക്സ് സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​റു​കോ​ടി, ക​ട​മ്പ​ഴി​പ്പു​റം-​മാ​വ​ടി- മാ​ണി​ക്യം​പാ​റ-​ക​ട​മ്പൂ​ർ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് അ​ഞ്ച്​ കോ​ടി, മ​ണ്ഡ​ല​ത്തി​ലെ പൊ​തു​വി​ദ്യാ​ല​യ കെ​ട്ടി​ട​ങ്ങ​ൾ ന​വീ​ക​രി​ക്കു​ന്ന​തി​ന് 25 കോ​ടി എ​ന്നീ ക്ര​മ​ത്തി​ലാ​ണ് തു​ക വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.

ആലത്തൂരിൽ 170 കോടിയുടെ പദ്ധതികൾ

ആ​ല​ത്തൂ​ർ: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലേ​ക്ക് സം​സ്ഥാ​ന ബ​ജ​റ്റി​ൽ 170 കോ​ടി​യു​ടെ പ്ര​ഖ്യാ​പ​നം. മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മി​നി സ്​​റ്റേ​ഡി​യം നി​ർ​മി​ക്കാ​ൻ 10 കോ​ടി, 100 പൊ​തു​കു​ള​ങ്ങ​ൾ ന​വീ​ക​രി​ക്കാ​ൻ 50 കോ​ടി, താ​ലൂ​ക്ക് ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് 50 കോ​ടി, ല​ക്ഷം​വീ​ടു​ക​ൾ ഒ​റ്റ​വീ​ടാ​ക്കാ​ൻ 20 കോ​ടി, വീ​ഴ് മ​ല​യി​ലെ സ്വാ​മി ദു​രൈ അ​യ്യ​ർ ഡാം ​ടൂ​റി​സം പ​ദ്ധ​തി​ക്ക് മൂ​ന്നു​കോ​ടി, ക​ണി​യ​മം​ഗ​ലം-​ചെ​റു​കു​ന്നം-​മം​ഗ​ലം​ഡാം റോ​ഡ് ന​വീ​ക​ര​ണം അ​ഞ്ചു​കോ​ടി.

എ​രി​മ​യൂ​ർ-​മാ​രാ​ക്കാ​വ് റോ​ഡി​ന്​ അ​ഞ്ചു​കോ​ടി, മേ​ലാ​ർ​കോ​ട്-​കോ​ട്ടേ​ക്കു​ളം-​കാ​ത്താം​പൊ​റ്റ ക​നാ​ൽ ബ​ണ്ട് റോ​ഡി​ന്​ മൂ​ന്നു​കോ​ടി, വ​ണ്ടാ​ഴി-​ചി​റ്റ​ടി-​വീ​ഴ്ലി റോ​ഡും മാ​പ്പി​ള പൊ​റ്റ പാ​ലം ന​വീ​ക​ര​ണ​വും 2.5 കോ​ടി, ചി​ത​ലി പാ​ലം-​പ​ടി​ഞ്ഞാ​റെ വെ​ട്ടു​കാ​ട്-​നെ​ല്ലി​ക്ക​ൽ കാ​ട് റോ​ഡ് അ​ഞ്ചു​കോ​ടി, ചി​ത​ലി പാ​ലം-​മാ​വ​ടി-​ക​രി​യ​ഞ്ചി​റ റോ​ഡി​ന്​ അ​ഞ്ചു​കോ​ടി, തേ​ങ്കു​റി​ശ്ശി, വ​ണ്ടാ​ഴി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ബി.​ആ​ർ.​സി​ക്ക് കീ​ഴി​ലു​ള്ള ഓ​ട്ടി​സം സെൻറ​റു​ക​ൾ​ക്ക് ഒ​രു​കോ​ടി, എ​രി​മ​യൂ​ർ-​കൂ​ട്ടാ​ല-​തി​ല്ല​ങ്കാ​ട് റോ​ഡി​ന്​ അ​ഞ്ചു​കോ​ടി, വെ​ള്ള​പ്പാ​റ ദേ​ശീ​യ​പാ​ത വ​ഴി​യോ​ര വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ന്​ ര​ണ്ടു​കോ​ടി, ക​ണി​യ​മം​ഗ​ലം-​ചി​റ്റ​ടി റോ​ഡും ക​നാ​ൽ പാ​ല​വും ര​ണ്ടു​കോ​ടി, കി​ഴ​ക്ക​ഞ്ചേ​രി-​പാ​ള​യം തോ​ട്ടു​പാ​ലം പു​ന​ർ​നി​ർ​മാ​ണം 1.5 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് പ്ര​ഖ്യാ​പ​നം.

Latest Video:

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.