കൂറ്റനാട്: അരിയാറ്, ജീരകം മൂന്ന്, ചുക്ക്, മുളക്, തിപ്പലി, ഇല്ലംകെട്ടി വേര്... ആമിനുമ്മ ഇവയെല്ലാം സമം ചേർത്തുണ്ടാകുന്ന മാജിക്കാണ് നെല്ലിക്കാട്ടിരി ബദർ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ കഞ്ഞി. മൂന്ന് പതിറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് നോമ്പു കാലത്തുള്ള ഈ കഞ്ഞി വിതരണത്തിന്. പതിവുപോലെ ഈ വർഷവും കഞ്ഞി വിതരണമുണ്ട്.
മഹല്ല് നിവാസികൂടിയായ ആമിനുമ്മയാണ്(65) കഞ്ഞി പാകം ചെയ്യുന്നത്.
നോമ്പെടുത്ത് ക്ഷീണിച്ചവർക്ക് ആയുര്‍വേദമരുന്നുകള്‍ പൊടിച്ച് ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞിയാവുമ്പോള് ആന്തരീയവയവങ്ങള്ക്ക് കൂടുതല്‍ കരുത്തുപകരുമെന്ന് പറയപ്പെടുന്നു. അതിനാല്‍ ഏകദേശം 50 വര്‍ഷം മുമ്പുതന്നെ ഇവിടെ കഞ്ഞിവിതരണം നടക്കുന്നുണ്ട്. ഇതിൽ 30 വര്‍ഷമായി ആമിനുമ്മതന്നെയാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കൂട്ടത്തില്‍ കമ്മിറ്റി ഭാരവാഹികളും വിശ്വാസികളും സഹായത്തിനെത്താറുണ്ടെന്ന് ആമിനുമ്മ പറയുന്നു.
കഞ്ഞിവെക്കാൻ ആവശ്യമായ മുഴുവൻ വിഭവങ്ങളും ഗ്രാമത്തിലെ തന്നെ റിട്ട. അധ്യാപകനായ പുലാവട്ടത്ത് യൂസഫ് ഈ വർഷവും പൂർണമായും നൽകുന്നുണ്ട്. നോമ്പ് തുറക്കാനെത്തുന്ന മുസ്ലിം സഹോദരങ്ങൾക്ക് വയർനിറയെ വിഭവസമൃദ്ധമായ ആഹാരങ്ങൾ കൊണ്ട് സത്കരിക്കുന്നതിൽ സഹോദര മതസ്ഥരും പങ്കുചേരുന്നത് സന്തോഷ കാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.