ഇനാമുൽ ഹഖ്
പാലക്കാട്:വാളയാർ ചെക്ക്പോസ്റ്റിൽ എക്സൈസിന്റെ വാഹന പരിശോധനക്കിടെ 7.9 കിലോ ഗ്രാം കഞ്ചാവുമായി കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരൻ പിടിയിൽ. പശ്ചിമബംഗാൾ മുർഷിദാബാദ് കസിപാറ പുർഭി സ്വദേശി ഇനാമുൽ ഹഖ്(55) ആണ് പിടിയിലായത്.
വെള്ളിയാഴ്ചയാണ് സംഭവം. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. ശ്രീധരൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എസ്. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.എം. മുഹമ്മദ് ഷെരീഫ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി. പ്രഭ, പ്രിവന്റീവ് ഓഫിസർ ഗ്രേഡുമാരായ പി.എസ്. മനോജ്, കെ.പി. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.