അറ്റകുറ്റപ്പണി ആരംഭിച്ച കു​മ​രം​പു​ത്തൂ​ര്‍-​ഒ​ലി​പ്പു​ഴ സം​സ്ഥാ​ന​പാ​ത

കു​മ​രം​പു​ത്തൂ​ര്‍-​ഒ​ലി​പ്പു​ഴ സം​സ്ഥാ​ന​പാ​ത അ​റ്റ​കു​റ്റ​പ്പണി ആ​രം​ഭി​ച്ചു

മ​ണ്ണാ​ര്‍ക്കാ​ട്: കു​മ​രം​പു​ത്തൂ​ര്‍-​ഒ​ലി​പ്പു​ഴ സം​സ്ഥാ​ന പാ​ത​യി​ലെ കു​ഴി​ക​ള്‍ നി​ക​ത്തു​ന്ന​ത​ട​ക്ക​മു​ള്ള അ​റ്റ​കു​റ്റ​പ്പണി​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് റോ​ഡ്‌​സ് മെ​യി​ന്റ​ന​ന്‍സ് വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ചു.

നേ​ര​ത്തെ മെ​റ്റ​ലും പാ​റ​പ്പൊ​ടി​യും ചേ​ര്‍ന്ന മി​ശ്രി​ത​മി​ട്ട് (ജി.​എ​സ്.​ബി) വ​ലി​യ​കു​ഴി​ക​ള്‍ അ​ട​ച്ച ഭാ​ഗ​ത്ത് ടാ​റി​ട​ലാ​ണ് ന​ട​ത്തു​ന്ന​ത്. കു​മ​രം​പു​ത്തൂ​ര്‍ എ.​യു.​പി സ്‌​കൂ​ളി​ന് സ​മീ​പം, അ​രി​യൂ​ര്‍ ബാ​ങ്കി​ന് മു​ന്‍വ​ശം, കാ​ട്ടു​കു​ളം എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് പ്ര​വൃ​ത്തി​ക​ള്‍. മ​ല​യോ​ര​പാ​ത​യാ​യി മാ​റാ​ന്‍ പോ​കു​ന്ന സം​സ്ഥാ​ന​പാ​ത​യു​ടെ പ​രി​പാ​ല​നം ര​ണ്ട് വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി റോ​ഡ്‌​സ് മെ​യി​ന്റ​ന​ന​ന്‍സ് വി​ഭാ​ഗ​ത്തി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ്. ക​ഴി​ഞ്ഞ​വ​ര്‍ഷം പ​ല​ത​വ​ണ കു​ഴി​ക​ള്‍ അ​ട​ക്കു​ന്ന പ്ര​വൃ​ത്തി ന​ട​ത്തി​യി​രു​ന്നു. കു​മ​രം​പു​ത്തൂ​ര്‍, അ​രി​യൂ​ര്‍, കാ​ട്ടു​കു​ളം ഭാ​ഗ​ങ്ങ​ളി​ലെ വ​ലി​യ​കു​ഴി​ക​ള്‍ യാ​ത്ര​ക്കാ​ര്‍ക്ക് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം ചേ​ര്‍ന്ന താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ല്‍ വി​ഷ​യം ച​ര്‍ച്ച​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ഇ​വി​ടെ ജി.​എ​സ്.​ബി​യി​ട്ട് റോ​ഡി​ന്റെ ഉ​പ​രി​ത​ലം ടാ​റി​ടു​ന്ന​തി​നാ​യി ഒ​രു​ക്കി​യ​ത്. ടാ​റി​ങ് ന​ട​ത്താ​തി​രു​ന്ന​തി​നാ​ല്‍ പൊ​ടി​ശ​ല്ല്യം രൂ​ക്ഷ​മാ​യി​രു​ന്നു. ഇ​ത് പ​രാ​തി​ക​ള്‍ക്കും ഇ​ട​യാ​ക്കി.

മ​ഴ​മാ​റി​യ​തോ​ടെ​യാ​ണ് ടാ​റി​ങ്ങി​ന് ന​ട​പ​ടി​യാ​യ​ത്. ടാ​റും മെ​റ്റ​ലു​മി​ട്ട് ഉ​പ​രി​ത​ലം ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ന്ന പ്ര​വൃ​ത്തി​യാ​ണ് ന​ട​ക്കു​ന്ന​ത്. കൂ​ടാ​തെ റോ​ഡി​ലെ കു​ഴി​ക​ളും അ​ട​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ഇ​ന്ന​ത്തോ​ടെ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​ണ് ശ്ര​മം.

News Summary - Kumaramputhur-Olippuzha National Highway Repair Work Started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.