നെന്മാറ: അര നൂറ്റാണ്ട് മുമ്പത്തെ ആദ്യ വോട്ടിന്റെ സ്മരണകളിലാണ് 85കാരനായ ജെ. അബ്ദുൽ കരീം ഹാജി. അയിലൂർ തിരിഞ്ഞിക്കോട്ടിലെ വീട്ടിലിരുന്ന് 1967ൽ ആദ്യമായി വോട്ടു ചെയ്ത അനുഭവം അദ്ദേഹം പറഞ്ഞു. അയിലൂർ യു.പി. സ്കൂളിലെ ബൂത്തിലായിരുന്നു വോട്ട്. ബാലറ്റിലെ ചിഹ്നങ്ങൾ നോക്കി വോട്ടു കുത്തുകയായിരുന്നു. അന്നത്തെ എലപ്പുള്ളി മണ്ഡലത്തിലായിരുന്നു അയിലൂർ. അരിവാൾ ചുറ്റികയും നുകം വച്ച കാളയുമായിരുന്നു പ്രധാന ചിഹ്നങ്ങൾ.
കോൺഗ്രസും മാർക്സിസ്റ്റ് പാർട്ടിയുമായിരുന്നു എതിരാളികൾ. മാർക്സിസ്റ്റ് പാർട്ടിയിൽ ശിവരാമ ഭാരതിയും കോൺഗ്രസിൽ മുല്ലപ്പള്ളി രാമചന്ദ്രനുമായിരുന്നു മത്സരിച്ചത്. വോട്ടെടുപ്പുദിനം രാത്രി തന്നെ ഫലം വന്നു. ചിറ്റൂർ കോളജിലെ കേന്ദ്രത്തിലായിരുന്നു വോട്ടെണ്ണൽ. ശിവരാമ ഭാരതിക്കായിരുന്നു വിജയം. അബ്ദുൽ കരീം ഹാജിക്ക് പ്രായമായെങ്കിലും ആരോഗ്യപ്രശ്നങ്ങളില്ല. വോട്ടെടുപ്പിന്റെ ആവേശത്തിലാണ് ഈ കൃഷിക്കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.