പുതുപ്പരിയാരം: നിരവധി തെരഞ്ഞെടുപ്പ് വഴികളിലൂടെ സഞ്ചരിച്ച ഓർമകളിലാണ് പുതുപ്പരിയാരത്തെ ടി.എസ്. ദാസ്. ചുണ്ണാമ്പും നീലവും ചുമരെഴുത്തിന് ഉപയോഗിച്ചത് ഇന്നും മറന്നിട്ടില്ല. ഇന്ദിര ഗാന്ധി, ഇ.എം.എസ്, ഇ.കെ. നായനാർ, ഇമ്പിച്ചിബാവ, സുന്നാ സാഹിബ്, ടി. ശിവദാസ മേനോൻ എന്നിവരെല്ലാം പ്രചാരണ ഗോദയിൽ നിറഞ്ഞുനിന്ന കാലം. അക്കാലത്ത് റാന്തൽ വിളക്ക് പിടിച്ചാണ് വോട്ടർമാരെ നേരിൽ കാണാനിറങ്ങുക. ഉച്ചഭാഷിണി തന്നെ മുഖ്യ ആയുധം. പാലക്കാട് കോട്ടമൈതാനിയിൽ ഇന്ദിര ഗാന്ധിയുടെ പ്രസംഗം കേൾക്കാൻ എല്ലാ രാഷ്ട്രീയക്കാരും എത്തിയിരുന്നു. ദേശീയ നേതാക്കൾ പ്രസംഗിക്കാൻ വിദൂര ദിക്കുകളിലെത്തുമ്പോൾ ലോറിയിൽ കയറിപ്പറ്റിയാവും യാത്ര.
അന്തിയുറക്കവും കഴിഞ്ഞ് നേരം പുലരുമ്പോഴാണ് വീട്ടിലെത്തുക. പുതുപ്പരിയാരം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച ടി.എസ്. നിലവിൽ സി.പി.ഐ ജില്ല കമ്മിറ്റി അംഗമാണ്. സപ്തതി പിന്നിട്ടിട്ടും സാമൂഹിക രാഷ്ടീയ മേഖലയിൽ നിറസാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.