നിരാമയ പദ്ധതി: ഏഴു മാസത്തിലേറെയായി ഇൻഷുറൻസ് തുക ലഭിക്കുന്നില്ല

പാ​ല​ക്കാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന നി​രാ​മ​യ പ​ദ്ധ​തി​പ്ര​കാ​രം ഇ​ൻ​ഷു​റ​ൻ​സ് എ​ടു​ത്ത​വ​ർ​ക്ക് ഏ​ഴു മാ​സ​ത്തി​ല​ധി​ക​മാ​യി തു​ക ല​ഭി​ക്കു​ന്നി​ല്ലെ​ന്ന് പ​രാ​തി. ഓ​രോ മാ​സ​വും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ന​ൽ​കി​യ അ​പേ​ക്ഷ​ക​ളി​ലാ​ണ് ഏ​ഴു മാ​സ​മാ​യി തു​ക ല​ഭി​ക്കാ​തെ ഓ​ട്ടി​സ​ബാ​ധി​ത​ര​ട​ക്ക​മു​ള്ള​വ​ർ ക​ഷ്ട​പ്പെ​ടു​ന്ന​ത്.

കേ​ന്ദ്ര സാ​മൂ​ഹി​ക​നീ​തി-​ശാ​ക്തീ​ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു​ള്ള ശാ​ക്തീ​ക​ര​ണ വ​കു​പ്പാ​ണ് ‘നി​രാ​മ​യ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി’ ആ​രം​ഭി​ച്ച​ത്. ഓ​ട്ടി​സം, സെ​റി​ബ്ര​ൽ പാ​ൾ​സി, ബു​ദ്ധി​മാ​ന്ദ്യം, ഒ​ന്നി​ല​ധി​കം വൈ​ക​ല്യ​ങ്ങ​ൾ എ​ന്നി​വ​യു​ള്ള​വ​ർ​ക്കാ​ണ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ന​ൽ​കു​ന്ന​ത്. ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ, ഔ​ട്ട് പേ​ഷ്യ​ന്റ് വി​ഭാ​ഗം ചി​കി​ത്സ, പ​തി​വ് മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ൾ, ദ​ന്ത​സം​ര​ക്ഷ​ണം, ശ​സ്ത്ര​ക്രി​യ, തെ​റ​പ്പി​ക​ൾ, സ്ഥി​രം മ​രു​ന്നു​ക​ൾ, യാ​ത്ര​ച്ചെ​ല​വ് എ​ന്നി​വ​യെ​ല്ലാ​മാ​ണ് പ​ദ്ധ​തി​പ്ര​കാ​രം ല​ഭി​ക്കേ​ണ്ട​ത്. ഒ​രു ല​ക്ഷം രൂ​പ വ​രെ​യാ​ണ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ. അ​ത​ത് സാ​മ്പ​ത്തി​ക​വ​ർ​ഷ​ത്തി​നു​ശേ​ഷം ഇ​ൻ​ഷു​റ​ൻ​സ് പു​തു​ക്ക​ണം.

ഓ​റി​യ​ന്റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യാ​ണ് പ​ദ്ധ​തി ന​ട​ത്തി​പ്പെ​ങ്കി​ലും ക​മ്പ​നി​ക്കു​വേ​ണ്ടി മ​റ്റു ജോ​ലി​ക​ൾ ചെ​യ്യു​ന്ന​ത് ‘ര​ക്ഷ’ ഹെ​ൽ​ത്ത് ഇ​ൻ​ഷു​റ​ൻ​സാ​ണ്. കേ​ര​ള​ത്തി​ലു​ള്ള​വ​ർ ‘ര​ക്ഷ’​യു​ടെ എ​റ​ണാ​കു​ള​ത്തെ ഓ​ഫി​സി​ലേ​ക്കാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. അ​പേ​ക്ഷ​ക​ൾ ക്രോ​ഡീ​ക​രി​ച്ച് ഹൈ​ദ​രാ​ബാ​ദി​ലെ ഓ​ഫി​സി​ലേ​ക്ക് കൈ​മാ​റും. അ​പേ​ക്ഷ​ക​ർ ‘ര​ക്ഷ’ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ൾ പ​ല​പ്പോ​ഴും കൃ​ത്യ​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​റി​ല്ലെ​ന്ന് പ​രാ​തി​യു​ണ്ട്.

Tags:    
News Summary - Niramaya Scheme;insurance amount

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.