പാലക്കാട്: കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ വി.വി.െഎ.പികളായി മാസ്ക്കും സാനിറ്റൈസറും. ആവശ്യക്കാരേറിയതോടുകൂടി വിവിധ രൂപത്തിലും ഭാവത്തിലും വിപണിയടക്കിവാഴുകയാണ് ഇവ. ഇതിനിടെ വിലയും ഗുണനിലവാരവും സംബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽനിന്ന് പരാതിയുയർന്നതോടെ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധന ശക്തമാക്കിയിട്ടുണ്ട്. ചിലയിടങ്ങളിൽ വർധിച്ച ആവശ്യം മുന്നിൽ കണ്ട് കൃത്രിമക്ഷാമവുമുണ്ടാക്കുന്നതായും പരാതിയുണ്ട്.
ജില്ലയിൽ ഗ്രാമപ്രദേശങ്ങളിലെ പലചരക്ക് കടകളിൽ പോലും മാസ്ക്കുകൾ വിൽപനക്കുണ്ട്. കൂടാതെ പി.പി.ഇ കിറ്റുകൾക്കും കൈയിൽ കൊണ്ടുനടക്കാവുന്ന ചെറിയ സാനിറ്റൈസർ കുപ്പികൾക്കും ആവശ്യക്കാരേറെയാണെന്ന് വ്യാപാരികൾ പറയുന്നു. കോവിഡ് ആശങ്ക പരന്നതോടെ ആദ്യഘട്ടത്തിൽ ചിലയിടങ്ങളിൽ മാസ്ക്കിെൻറയും സാനിറ്റൈസറിെൻറയും വില പരമാവധി വിലയുടെ ഇരട്ടിയിലധികം ഉയർത്തിയിരുന്നു.
വ്യാപകമായ പരാതിയുയർന്നേതാടെ സർക്കാർ വിപണിയിൽ ഇടപെടുകയായിരുന്നു. ചില്ലറ വിപണിയിൽ 200 മില്ലി സാനിറ്റൈസറിന് പരമാവധി 100 രൂപ മാത്രമാണ് വില. രണ്ടു ലെയർ പ്ലൈ മാസ്ക്കിന് പരമാവധി എട്ടും മൂന്നുലെയർ മാസ്ക്കിന് പത്തും രൂപയാണ് വില. ഉയർന്ന നിലവാരമുള്ള എൻ 95 മാസ്ക്കിന് 90 രൂപയാണ് വില. എന്നാൽ, വിവിധ ഗുണനിലവാരത്തിൽ ഇതേ മാസ്ക്കുകൾ പത്തു രൂപ മുതൽ വിപണിയിലുണ്ട്. എങ്കിലും ഒാൺലൈൻ വിപണികളിൽ രണ്ടാം തരംഗത്തിൽ ആദ്യദിനങ്ങളിൽ തന്നെ മാസ്ക്കിെൻറയും സാനിറ്റൈസറിെൻറയും വില കുതിച്ചുയർന്നിട്ടുണ്ട്. ഇവയുടെ ഗുണനിലവാരം വിലയിരുത്താൻ മാർഗങ്ങളില്ലാത്തതും തിരിച്ചയക്കാൻ മാർഗമില്ലാത്തതും വെല്ലുവിളിയാണെന്ന് ഉപഭോക്താക്കൾ പറയുന്നു.
മാസ്ക്കിനും സാനിറ്റൈസറിനും വിപണിയിൽ ക്ഷാമമില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് അധികൃതർ പറഞ്ഞു. അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ പരിശോധനകളടക്കം ഉൗർജിതമാണെന്നും അധികൃതർ അറിയിച്ചു.
കോവിഡ് പ്രതിരോധ ഉപാധിയെന്ന നിലയിൽ മാസ്ക്കും സാനിറ്റൈസറും വിപണിയിൽ തിരയുന്നവർ ഗുണനിലവാരം ഉറപ്പുവരുത്തി വേണം വാങ്ങാനെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നു. രോഗവ്യാപനം കൂടിയതോടെ രണ്ട് മാസ്ക്കുകൾ ഇടുന്നത് കൂടുതൽ ഉചിതമാണെന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്. ഇത് മാസ്ക് വിപണിയിൽ വലിയ പ്രതീക്ഷയാണ് നൽകുന്നത്. കോവിഡ് ആദ്യഘട്ടത്തിന് ശേഷം മാസ്ക് വിൽപന മന്ദഗതിയിലായിരുന്നു. മതിയായ അളവിൽ രാസഘടകങ്ങൾ അടങ്ങിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തിവേണം സാനിറ്റൈസറുകൾ വാങ്ങാൻ. മണം മാത്രം നോക്കി വാങ്ങുന്ന സാനിറ്റൈസറിന് ഗുണനിലവാരമുണ്ടായേക്കില്ലെന്നും അധികൃതർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.