ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ർ​ബു​ദ ചി​കി​ത്സ കേ​ന്ദ്ര​ത്തി​നാ​യി ല​ക്ഷ്മി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​ർ​മി​ച്ച ഇ.​പി. മാ​ധ​വ​ൻ

നാ​യ​ർ സ്മാ​ര​ക കെ​ട്ടി​ടം 

ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​: അ​ർ​ബു​ദ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ടം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും

ഒ​റ്റ​പ്പാ​ലം: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​ർ​ബു​ദ ചി​കി​ത്സ കേ​ന്ദ്ര​ത്തി​ന്റെ പു​തി​യ കെ​ട്ടി​ടം ഞാ​യ​റാ​ഴ്ച് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. വൈ​കീട്ട് മൂ​ന്നി​ന് മ​ന്ത്രി കെ. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

ഒ​റ്റ​പ്പാ​ല​ത്തെ വ്യ​വ​സാ​യ പ്ര​മു​ഖ​നാ​യി​രു​ന്ന ഇ.​പി. മാ​ധ​വ​ൻ നാ​യ​ർ ആ​റ് പ​തി​റ്റാ​ണ്ട് മു​മ്പ് മാ​താ​വി​ന്റെ പേ​രി​ൽ സ്ഥാ​പി​ച്ച ല​ക്ഷ്മി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് നി​ർ​മി​ച്ചു​ന​ൽ​കി​യ കെ​ട്ടി​ട​മാ​ണി​ത്. ഇ.​പി. മാ​ധ​വ​ൻ നാ​യ​രു​ടെ സ്മാ​ര​ക​മെ​ന്ന നി​ല​യി​ൽ നി​ർ​മി​ച്ച കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കാ​ൻ 1.10 കോ​ടി രൂ​പ​യാ​ണ് ചെ​ല​വി​ട്ട​തെ​ന്ന് ട്ര​സ്റ്റ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

താ​ഴ​ത്തെ നി​ല​യി​ൽ അ​ർ​ബു​ദ ചി​കി​ത്സ കേ​ന്ദ്ര​വും മു​ക​ളി​ലെ നി​ല​യി​ൽ നേ​ത്ര ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​വും ല​ക്ഷ്യ​മി​ട്ടാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. 2017ലാ​ണ് ഒ​റ്റ​പ്പാ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ അ​ർ​ബു​ദ ചി​കി​ത്സ​കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.  

Tags:    
News Summary - Ottapalam Taluk Hospital: New Building of Cancer Treatment Center Today will be dedicated to the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.