കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ ക​മ​റു​ൽ ഇ​സ്‌​മാ​ൻ 

കാട്ടുപന്നി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്ക്

ഒറ്റപ്പാലം: പട്ടാപ്പകലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. ഈസ്റ്റ് ഒറ്റപ്പാലം കുംഭാരം കുന്നിൽ കൊല്ലത്ത് വീട്ടിൽ മുസ്തഫ -റജീന ദമ്പതികളുടെ മകൻ കമറുൽ ഇസ്‌മാൻ (11) ആണ് കൈക്ക് പരിക്കേറ്റത്.

ചൊവ്വാഴ്ച രാവിലെ ആറോടെ കൂട്ടുകാരുടെ കൂടെ മദ്റസയിലേക്ക് പോകുന്നതിനിടയിൽ വീടിന് സമീപത്തെ പൊന്തക്കാട്ടിൽനിന്ന് കുതിച്ചുചാടിയ പന്നി കമറുൽ ഇസ്‌മാനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മറ്റു കുട്ടികൾ ചിതറിയോടി ഒച്ചവെച്ചു. ഇതു കേട്ട് നാട്ടുകാർ ഓടിക്കൂടിയതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.

കുട്ടിയെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെത്തിച്ച് കുത്തിവെപ്പെടുത്തു. ഒറ്റപ്പാലം ബി.ഇ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് കമറുൽ ഇസ്‌മാൻ. കാട്ടുപന്നികളെ കൊല്ലാൻ സർക്കാർ ഉത്തരവ് നിലനിൽക്കെ അടിയന്തരമായി പരിഹാര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വാർഡ് കൗൺസിലർ നുഷി നൈസാം നഗരസഭ സെക്രട്ടറിക്ക് പരാതി നൽകി.

കുംഭാരംകുന്ന് പ്രദേശത്ത് കാട്ടുപന്നിയുടെയും തെരുവുനായ്ക്കളുടെയും ശല്യം നാൾക്കുനാൾ വർധിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്ത് നഗരസഭ സെക്രട്ടറിക്ക് നേരത്തേയും പരാതി നൽകിയിരുന്നതായി കൗൺസിലർ പറഞ്ഞു. 

Tags:    
News Summary - Student injured in wild boar attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.