പ​രി​ശോ​ധ​ന​ക്കാ​യി ഈ​സ്റ്റ് മ​നി​ശ്ശേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ൾ

വാ​ഹ​ന ക്ഷ​മ​ത പ​രി​ശോ​ധ​ന: വാ​ഹ​ന​ങ്ങ​ൾ നേ​ര​ത്തെ എ​ത്തി; ഉ​ദ്യോ​ഗ​സ്ഥ​ർ വൈ​കി

ഒ​റ്റ​പ്പാ​ലം: വാ​ഹ​ന ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്കാ​യി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റെ വൈ​കി എ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​ത്ത് മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്ക്. ഒ​റ്റ​പ്പാ​ലം ജോ​യി​ൻ​റ് ആ​ർ.​ടി.​ഒ​ക്ക് കീ​ഴി​ൽ ഈ​സ്റ്റ് മ​നി​ശ്ശേ​രി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യാ​ണ് അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്‌​ച ഉ​ൾ​പ്പെ​ടെ ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം മോ​ട്ടോ​ർ വ​കു​പ്പ് അ​സി​സ്റ്റ​ൻ​റ് വെ​ഹി​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​ശോ​ധ​ന​ക്കാ​യി പ​തി​വ് പോ​ലെ നൂ​റു​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളാ​ണ് പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യോ​ര​ത്താ​യി കാ​ത്ത് കെ​ട്ടി​ക്കി​ട​ന്ന​ത്. രാ​വി​ലെ 7.30 ന് ​ആ​രം​ഭി​ക്കു​ന്ന പ​രി​ശോ​ധ​ന​ക്കാ​യി പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ വാ​ഹ​ന​ങ്ങ​ൾ എ​ത്തും. ബ​സു​ക​ളും ലോ​റി​ക​ളും സ്‌​കൂ​ൾ ബ​സു​ക​ളും തു​ട​ങ്ങി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ വ​രെ ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു.

പാ​ത​യോ​ര​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ര നി​ര​യാ​യി നി​ർ​ത്തി​യി​ട്ട​തോ​ടെ മ​റ്റു​വാ​ഹ​ങ്ങ​ൾ​ക്ക് സ​ഞ്ചാ​ര ത​ട​സ​വും നേ​രി​ട്ടു അ​തി​രാ​വി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യാ​തെ ഗ​താ​ഗ​ത കു​രു​ക്കി​ല​മ​ർ​ന്നു. വാ​ഹ​ന​ങ്ങ​ളു​ടെ ക്ഷ​മ​ത പ​രി​ശോ​ധ​ന​ക്കു​ള്ള ഫീ​സ് ച​ലാ​ൻ മു​ഖേ​ന അ​ട​ക്കു​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ പ​രി​ശോ​ധ​ന​ക്കു​ള്ള തീ​യ​തി​യും സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്തി ന​ൽ​കു​ന്നു​ണ്ട്. ഇ​ത​നു​സ​രി​ച്ച് പ​രി​ശോ​ധ​ന​ക്കു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ നി​യോ​ഗി​ക്കു​ന്ന​തി​ൽ വ​ന്ന വീ​ഴ്ച ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പ​മാ​ണെ​ന്ന് സി​റ്റി​സ​ൺ ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​ർ.​പി. ശ്രീ​നി​വാ​സ​ൻ ആ​രോ​പി​ച്ചു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ 11.40 ഓ​ടെ എ​ത്തി​യ​ശേ​ഷ​മാ​ണ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ച​തെ​ന്നും പി​ന്നെ​യും മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞാ​ണ് പ​രി​ശോ​ധ​ന അ​വ​സാ​നി​ച്ച​തെ​ന്ന ആ​ക്ഷേ​പ​വു​മു​ണ്ട്.  

Tags:    
News Summary - Vehicle Capacity Check: Vehicles arrive early; Employees are late

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.