വാണിയംകുളം: ഒറ്റപ്പെട്ടുജീവിക്കുന്ന വയോജനങ്ങള്‍ക്ക് ആശ്വാസമായി വാണിയംകുളത്ത് പകല്‍വീടൊരുങ്ങി. പഞ്ചായത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പകല്‍വീടിന്റെയും ബഡ്സ് റീഹാബിലേഷന്‍ സെന്ററിന്റെയും ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ-സാമൂഹികനീതി മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിച്ചു. ജില്ല പഞ്ചായത്ത് ഫണ്ടില്‍നിന്ന് 20 ലക്ഷം രൂപ വിനിയോഗിച്ചാണ് പകല്‍വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.
വാണിയംകുളം പഞ്ചായത്ത് എട്ടുലക്ഷം ചെലവില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കി. വയോജനങ്ങള്‍ക്ക് രാവിലെ ഒമ്പതുമുതല്‍ പകല്‍ വീട്ടിലെത്താം. ഇവര്‍ക്കുള്ള ഭക്ഷണവും വായന, വ്യായാമം എന്നിവക്കുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. നവംബര്‍ ഒന്നുമുതല്‍ പ്രവേശനം ആരംഭിക്കും. മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്ക് ബഡ്സ് റീഹാബിലേഷന്‍ സെന്റര്‍ ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലാണ് നിര്‍മിച്ചിരിക്കുന്നത്.
മാനസിക വെല്ലുവിളി നേരിടുന്നവരെ സെന്ററില്‍ എത്തിക്കാന്‍ പഞ്ചായത്ത് വാഹനസൗകര്യം ഒരുക്കും. പി. മമ്മിക്കുട്ടി എം.എല്‍.എ അധ്യക്ഷനായ പരിപാടിയില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരന്‍, വൈസ് പ്രസിഡന്റ് പി. ശ്രീലത എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.