പാലക്കാട് വി​ധി​യെ​​ഴു​തി; മു​ന്ന​ണി​ക​ളി​ൽ ച​ങ്കി​ടി​പ്പ്

പാ​ല​ക്കാ​ട്: മു​ന്ന​ണി​ക​ളി​ൽ ച​ങ്കി​ടി​പ്പേ​റ്റു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​നാ​ണ് പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സാ​ക്ഷ്യം വ​ഹി​ച്ച​ത്. ബി.​ജെ.​പി പ്ര​തീ​ക്ഷ​ക​ൾ വെ​ച്ചു​പു​ല​ർ​ത്തു​ന്ന ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ങ്ങ​ളി​ലെ പോളിങ് നിരക്ക് അ​വ​രി​ൽ ആ​ശ​ങ്ക​ക്കി​ട​യാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും യു.​ഡി.​എ​ഫ്, എ​ൽ.​ഡി.​എ​ഫ് ക​ക്ഷി​ക​ളി​ൽ ഇ​രു​വ​രി​ലും പ്ര​തീ​ക്ഷ​ക​ൾ ഉ​ണ​ർ​ത്തു​ന്ന​താ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പോ​ളി​ങ് കാ​ണി​ക്കു​ന്ന​ത്. വോ​ട്ടെ​ടു​പ്പ് ദി​നം മാ​ധ്യ​മം ലേ​ഖ​ക​ൻ ന​ട​ത്തി​യ വോ​ട്ടു​യാ​ത്ര​ ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു.

രാ​വി​ലെ 8.30: സി.​ജെ.​ബി സ്കൂ​ൾ കി​ണാ​ശേ​രി

പ്ര​ശ്ന ബാ​ധി​ത ബൂ​ത്താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ പ​റ​ഞ്ഞ ക​ണ്ണാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കി​ണാ​ശേ​രി സ്കൂ​ളി​ലെ മൂ​ന്ന് ബൂ​ത്തു​ക​ളി​ൽ ഒ​ന്നി​ൽ രാ​വി​ലെ മു​ത​ൽ ത​ന്നെ തി​ര​ക്ക​നു​ഭ​വ​പ്പെ​ട്ടു. 176, 176 എ, 178 ​ബു​ത്തു​ക​ളി​ൽ 178ാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ട​ത്. 178ാംന​മ്പ​ർ ബൂ​ത്തി​ൽ 1141 വോ​ട്ടു​ക​ളി​ൽ 54 വോ​ട്ടു​ക​ളാ​ണ് ആ​ദ്യ മ​ണി​ക്കൂ​റി​ൽ പോ​ൾ ചെ​യ്ത​ത്. സ്ത്രീ​ക​ളാ​ണ് കൂ​ടു​ത​ലും വ​രി​നി​ന്നി​രു​ന്ന​ത്. 176, 176 എ ​ബു​ത്തു​ക​ളി​ൽ പെ​തു​വേ തി​ര​ക്കി​ല്ലാ​യി​രു​ന്നു.

9.30: എ.​എ​ൽ.​പി.​എ​സ് മാ​ത്തൂ​ർ വെ​സ്റ്റ്

138 മു​ത​ൽ 141 വ​രെ​യു​ള്ള നാ​ല് ബൂ​ത്തു​ക​ളാ​ണ് എ.​എ​ൽ.​പി.​എ​സ് മാ​ത്തൂ​ർ വെ​സ്റ്റി​ൽ ഉ​ള്ള​ത്. നാ​ല് ബൂ​ത്തു​ക​ളി​ലും രാ​വി​ലെ മു​ത​ൽ ത​ന്നെ ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. പ്രാ​യം 80ൽ ​താ​ഴെ​യു​ള്ളൂ എ​ന്ന കാ​ര​ണ​ത്താ​ൽ അ​വ​ശ​രാ​യ പ​ല​ർ​ക്കും വീ​ട്ടി​ലെ വോ​ട്ട് നി​ഷേ​ധി​ച്ച​താ​യി പ​രാ​തി​യു​യ​ർ​ന്നു. പ​ല​രെ​യും വാ​ഹ​ന​ങ്ങ​ളി​ൽ താ​ങ്ങി​പ്പി​ടി​ച്ചാ​ണ് എ​ത്തി​ച്ച​ത്.

11.00: സ​രി​ഗ പ​ബ്ലി​ക് സ്കൂ​ൾ ആ​നി​ക്കോ​ട്

മാ​ത്തൂ​രി​ലെ ആ​നി​ക്കോ​ട് സ​രി​ഗ പ​ബ്ലി​ക് സ്കൂ​ളി​ൽ ഒ​രു​ക്കി​യ മൂ​ന്ന് ബൂ​ത്തു​ക​ളി​ൽ 158 ാം ബൂ​ത്തി​ൽ വോ​ട്ടി​ങ് മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു. സി.​പി.​എ​മ്മി​ന് ആ​ധി​പ​ത്യ​മു​ള്ള പ്ര​ദേ​ശ​മാ​ണ് ആ​നി​ക്കോ​ട്. 1204 വോ​ട്ടു​ള്ള 142 ാം ന​മ്പ​ർ ബൂ​ത്തി​ലും 606 വോ​ട്ടു​ള്ള 159 ാം ന​മ്പ​ർ ബൂ​ത്തി​ലും ന​ല്ല തി​ര​ക്കാ​ണ് രാ​വി​ലെ മു​ത​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. 159 ാം ന​മ്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ 11 ആ​യ​പ്പോ​ഴേ​ക്കും 50 ശ​ത​മാ​നം പോ​ളി​ങ് പൂ​ർ​ത്തി​യാ​ക്കി.

12.00: എ​സ്.​എ​ൻ.​യു.​പി സ്കൂ​ൾ കൊ​ടു​ന്തി​ര​പ്പു​ള്ളി

മൂ​ന്ന് ബൂ​ത്തു​ക​ളു​ള്ള കൊ​ടു​ന്തി​ര​പ്പു​ള്ളി എ​സ്.​എ​ൻ.​യു.​പി സ്കൂ​ളി​ൽ ബൂ​ത്ത് ന​മ്പ​ർ 134 ൽ ​രാ​വി​െ​ല മു​ത​ൽ ത​ന്നെ വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​ത​ന്നെ​യാ​യി​രു​ന്നു. 111, 135 ബൂ​ത്തു​ക​ളി​ൽ തി​ര​ക്ക് ന​ന്നേ കു​റ​വാ​യി​രു​ന്നു.

12.15: ഗ​വ. എ​ൽ.​പി. സ്കൂ​ൾ കൊ​ടു​ന്തി​ര​പ്പു​ള്ളി

പൊ​തു​വേ സ്‍ഥ​ല പ​രി​മി​തി​യാ​ൽ വീ​ർ​പ്പു​മു​ട്ടു​ന്ന കൊ​ടു​ന്തി​ര​പ്പു​ള്ളി ഗ​വ. എ​ൽ.​പി സ്കൂ​ളി​ൽ നാ​ല് ബൂ​ത്തു​ക​ളാ​ണ് ഒ​രു​ക്കി​യി​രു​ന്ന​ത്. 130 മു​ത​ൽ 133 വ​രെ​യു​ള്ള നാ​ലു ബൂ​ത്തി​ലും ന​ല്ല തി​ര​ക്കാ​യി​രു​ന്നു. ഇ​ടു​ങ്ങി​യ വ​രാ​ന്ത​ക​ളു​ള്ള സ്കൂ​ളി​ൽ നാ​ലു ബൂ​ത്തി​ലും സ്ത്രീ​ക​ൾ​ക്കും പു​രു​ഷ​ൻ​മാ​ർ​ക്കു​മു​ള്ള ഇ​രു​വ​രി​ക​ളി​ലും വോ​ട്ട​ർ​മാ​​ർ ന​ന്നേ ബു​ദ്ധി​മു​ട്ടി​യാ​ണ് നി​ന്ന​ത്. വ​ള​ന്റി​യ​ർ​മാ​രും ന​ന്നേ ബു​ദ്ധി​മു​ട്ടി. കൊ​ടു​ന്തി​ര​പ്പു​ള്ളി അ​ഗ്ര​ഹാ​ര​ങ്ങ​ളി​ലെ വോ​ട്ട​ർ​മാ​രു​ള്ള 131ാം ന​മ്പ​ർ ബൂ​ത്തി​ൽ ന​ല്ല​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​വി​ടെ​യും 12.30ഓ​ടെ 50 ശ​ത​മാ​ന​ത്തി​ല​ധി​കം പോ​ളി​ങ് പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

1.00: ക​ല്ലേ​ക്കാ​ട് വ്യാ​സ വി​ദ്യാ​പീ​ഠം സ്കൂ​ൾ

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ മാ​തൃ​കാ​ബൂ​ത്താ​യ 105ാം ബൂ​ത്തി​ൽ പൊ​തു​വേ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. വോ​ട്ട​ർ​മാ​ർ​ക്ക് ചാ​യ, ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​ക്ക് വീ​ൽ​ചെ​യ​ർ എ​ന്നി​വ ഒ​രു​ക്കി​യി​രു​ന്നു. ബൂ​ത്തി​ന​ക​വും ക​ല്യാ​ണ​വീ​ടു​പോ​ലെ അ​ല​ങ്ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടാ​യി​രു​ന്നു. 30 വ​ർ​ഷം മു​മ്പ് ക​ല്ലേ​ക്കാ​ട് സ്വ​ദേ​ശി​യെ വി​വാ​ഹം ചെ​യ്ത മു​ബൈ സ്വ​ദേ​ശി ഷ​മീം ത​ന്റെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത് 105ാം ബൂ​ത്തി​ലാ​ണ്. പ്ര​വാ​സി​യാ​യ അ​ദ്ദേ​ഹം നി​ല​വി​ൽ പ​ത്തി​രി​പ്പാ​ല​യി​ൽ ബി​സി​ന​സ് ചെ​യ്യു​ക​യാ​ണ്. റി​യാ​ദി​ൽ എം​ബ​സി സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രു​ന്ന ഭാ​ര്യ റ​ഹ്മ​ത്തി​നൊ​പ്പ​മാ​ണ് വോ​ട്ടു​ചെ​യ്യാ​നെ​ത്തി​യ​ത്.

1.15: മേ​ഴ്സി കോ​ള​ജ് പാ​ല​ക്കാ​ട്

എ​ല്ലാ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രും വ​നി​ത​ക​ളാ​യ വ​നി​താ സൗ​ഹൃ​ദ ബൂ​ത്താ​ണ് പാ​ല​ക്കാ​ട് മേ​ഴ്സി കോ​ള​ജി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. 12.30ലെ ​ക​ണ​ക്കു പ്ര​കാ​രം 1272 വോ​ട്ട​ർ​മാ​രി​ൽ 447 പേ​ർ വോ​ട്ടു​ചെ​യ്തി​രു​ന്നു. മു​ല​യൂ​ട്ട​ൽ കേ​ന്ദ്രം അ​ട​ക്ക​മു​ള്ള​മു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.

1.30: ഗ​വ. സ്കൂ​ൾ വെ​ണ്ണ​ക്ക​ര

41, 42, 43, 44, 48 ന​മ്പ​ർ ബൂ​ത്തു​ക​ളാ​ണ് വെ​ണ്ണ​ക്ക​ര ഗ​വ. സ്കൂ​ളി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ഇ​തി​ൽ ബൂ​ത്ത് ന​മ്പ​ർ 42 ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ ബൂ​ത്താ​യി​രു​ന്നു. ഇ​വി​ട​ത്തെ പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യി​രു​ന്നു. 42, 44, 48 ഭൂ​ത്തു​ക​ളി​ൽ രാ​വി​ലെ മു​ത​ൽ​ത​ന്നെ ന​ല്ല​തി​ര​ക്കാ​യി​രു​ന്നു.

1.45: ക​ണ്ണ​കി​യ​മ്മ​ൻ സ്കൂ​ൾ മൂ​ത്താ​ൻ​ത​റ

മൂ​ന്ന് ബൂ​ത്തു​ക​ളു​ള്ള മൂ​ത്താ​ൻ​ത​റ ക​ണ്ണ​കി​യ​മ്മ​ൻ സ്കൂ​ളി​ൽ 56ാം ന​മ്പ​ർ ബൂ​ത്തി​ൽ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. 57, 58 ന​മ്പ​ർ ബൂ​ത്തു​ക​ളി​ൽ പെ​തു​വേ തി​ര​ക്ക് കു​റ​വാ​യി​രു​ന്നു. ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ 80 വ​യ​സ്സു​ള്ള മീ​നാ​ക്ഷി​യും ഗോ​പി​നാ​ഥ​നും ഇ​വി​ടെ​യാ​യി​രു​ന്നു വോ​ട്ടു​ചെ​യ്ത​ത്.

2.00: എ.​യു.​പി സ്കൂ​ൾ ക​ൽ​പാ​ത്തി

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ഗ​ര​സ​ഭ പ്ര​ദേ​ശ​ത്തി​ന്റെ പോ​ളി​ങ് പി​ന്നാ​ക്കം പോ​ക്കി​ന് നേ​ർ​ക്കാ​ഴ്ച​യാ​യി​രു​ന്നു ക​ൽ​പാ​ത്തി എ.​യു.​പി സ്കൂ​ൾ. എ​ന്നാ​ൽ, സു​ന്ദ​രം​കോ​ള​നി​യു​ടെ ബൂ​ത്താ​യ ബൂ​ത്ത് ന​മ്പ​ർ ര​ണ്ടി​ൽ ന​ല്ല തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ട്ടു. ഉ​ച്ച​വ​രെ​യു​ള്ള ക​ണ​ക്കി​ൽ ബൂ​ത്ത് ഒ​ന്നി​ൽ 841 പേ​രി​ൽ 420 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ബൂ​ത്ത് നാ​ലി​ൽ 955 പേ​രി​ൽ 400 പേ​ർ വോ​ട്ട് രേ​ഖ​പെ​ടു​ത്തി​യി​രു​ന്നു.

2.30: ഗ​വ. എ​ച്ച്.​എ​സ്.​എ​സ് കു​മ​ര​പു​രം

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ ഭാ​ഗ​മാ​യ അ​ഞ്ച്, ആ​റ്, എ​ട്ട്, 12 ന​മ്പ​ർ ബൂ​ത്തു​ക​ളി​ൽ തി​ര​ക്ക് തീ​രെ​യി​ല്ലാ​യി​രു​ന്നു. പ​ല ബൂ​ത്തു​ക​ളും ആ​ളി​ല്ലാ​തെ ഒ​ഴി​ഞ്ഞു കി​ട​ന്നു. ബൂ​ത്ത് ആ​റി​ൽ 1038ൽ 569 ​പേ​രും ബൂ​ത്ത് എ​ട്ടി​ൽ 801ൽ 390 ​പേ​രും ര​ണ്ട് മ​ണി​യോ​ടെ പോ​ൾ​ചെ​യ്തു. ബൂ​ത്ത് ന​മ്പ​ർ 12ൽ ​പോ​ളി​ങ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നാ​യി പോ​ളി​ങ് നി​ർ​ത്തി​വെ​ച്ച​താ​യി പ​രാ​തി​യു​യ​ർ​ന്നു. 

Tags:    
News Summary - palakkad by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.