പിരിയാരി: പഞ്ചായത്ത് നാലാം വാർഡ് സ്വതന്ത്ര സ്ഥാനാർഥി ഷറീന ജലീലിെൻറ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്.
കഴിഞ്ഞതവണ വെൽഫെയർ പാർട്ടി പിന്തുണയോടെ മത്സരിച്ച് വാർഡിൽ വിജയിച്ച സ്വതന്ത്ര സ്ഥാനാർഥി റിയാസ് ഖാലിദിെൻറ പിൻഗാമിയായി മത്സരിക്കുന്ന ഷറീന ജലീൽ 2015-20 കാലയളവിൽ വാർഡിൽ നടപ്പാക്കിയ മൂന്ന് കോടിയിലധികം രൂപയുടെ വികസനം മുന്നിൽ വെച്ചാണ് വോട്ട് ചോദിക്കുന്നത്. മൂന്നാംഘട്ട പര്യടനത്തിനുശേഷം ഞായറാഴ്ച തെരഞ്ഞെടുപ്പ് ചിഹ്നമായ കുടയും ചൂടി സ്ക്വാഡ് നടന്നു.
ആലത്തൂർ: ഗ്രാമപഞ്ചായത്തിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളുടെ പ്രചാരണം അവസാന റൗണ്ടിലേക്ക്. ഒന്ന്, 16 വാർഡുകളിൽ വെൽഫെയർ പാർട്ടി സ്ഥാനാർഥികളും വാർഡ് 15 ൽ പാർട്ടി പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥിയുമാണുള്ളത്. വെൽഫെയർ പാർട്ടി രണ്ട്തവണ തുടർച്ചയായി വിജയിച്ച സീറ്റാണ് വാർഡ് 16. വാർഡ് 15ലും 16ലും യു.ഡി.എഫും വെൽഫെയർ പാർട്ടിയും തമ്മിലാണ് പ്രധാന മത്സരം.
വെൽഫെയർ പാർട്ടി വിജയിച്ച 16ൽ കഴിഞ്ഞ രണ്ടു തവണയും എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായിരുന്നു.
കൊല്ലങ്കോട്: ബി.ജെ.പി സ്ഥാനാർഥി സംഗമം ദേശീയ നിർവാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു.
തദേശഭരണ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലില്ലാത്ത, തിരിച്ചടി ദേശവിരുദ്ധ ശക്തികളുമായി കൂട്ടുകൂടുന്ന ഇടത്-വലത് മുന്നണികൾക്ക് ഉണ്ടാകുമെന്ന് പി.കെ. കൃഷ്ണദാസ് പറഞ്ഞു. ദിവാകരൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.