പട്ടാമ്പി റവന്യു സ്ക്വാഡ്
പിടിച്ചെടുത്ത വാഹനം
പട്ടാമ്പി: പ്രകൃതി ചൂഷണത്തിനെതിരായ നടപടി ശക്തമാക്കി പട്ടാമ്പി റവന്യു സ്ക്വാഡ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൂന്ന് ടിപ്പർ ലോറികളും രണ്ട് മണ്ണ് മാന്തി യന്ത്രങ്ങളും ഒരു കംപ്രസറും പിടിച്ചെടുത്തു.
തിരുമിറ്റക്കോട് വില്ലേജിൽ എഴുമങ്ങാട് നിന്ന് അനധികൃതമായി മണ്ണ് കടത്തുകയായിരുന്ന മണ്ണുമാന്തി യന്ത്രവും രണ്ടു ടിപ്പർ ലോറികളും തൃത്താല വില്ലേജിൽ മേഴത്തൂരിൽ അനധികൃതമായി ഖനനം നടത്തി കൊണ്ടിരുന്ന മണ്ണുമാന്തി യന്ത്രവും കപ്പൂർ വില്ലേജിൽ കുമരനെല്ലൂരിൽ അനുമതി ഇല്ലാതെ കരിങ്കല്ല് കടത്തുകയായിരുന്ന ടിപ്പർ ലോറിയും തൃത്താല വില്ലേജിൽ അനധികൃതമായി നെൽവയൽ തരം മാറ്റുകയായിരുന്ന കംപ്രസറുമാണ് സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്. തുടർ നടപടി സ്വീകരിക്കാൻ ജില്ല കലക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. തഹസിൽദാർ ടി.പി. കിഷോർ, ഡെപ്യൂട്ടി തഹസിൽദാർ ഷർമിള, വില്ലേജ് ഓഫിസർ ഷീജ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.