മാ​ഞ്ഞാ​മ്പ്ര​യി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ന​ശി​പ്പി​ച്ച നെ​ൽ​കൃ​ഷി

മാ​ഞ്ഞാ​മ്പ്ര​യി​ൽ ക​ർ​ഷ​ക​ക്ക​ണ്ണീ​ർ

പ​ട്ടാ​മ്പി: കാ​ട്ടു​പ​ന്നി​യു​ടെ തേ​രോ​ട്ട​ത്തി​ൽ ക​ർ​ഷ​ക മ​നം ക​ല​ങ്ങു​ന്നു. തി​രു​വേ​ഗ​പ്പു​റ പ​ഞ്ചാ​യ​ത്തി​ലെ മാ​ഞ്ഞാ​മ്പ്ര​യി​ൽ പ​ന്നി ന​ശി​പ്പി​ച്ച​ത് വി​ള​വെ​ടു​ക്കാറായ അ​ര​യേ​ക്ക​ർ നെ​ൽ​കൃ​ഷി. പ​റ​നി​റ​ക്കു​ഴി സു​ഭാ​ഷി​ന്റെ കൃ​ഷി​യാ​ണ് ന​ശി​പ്പി​ച്ച​ത്. ര​ണ്ട​ര ഏ​ക്ക​റി​ലാ​ണ് നെ​ൽ​കൃ​ഷി​യി​റ​ക്കി​യ​ത്‌. ന​ല്ല പ​രി​പാ​ല​നം ന​ട​ത്തി മി​ക​ച്ച രീ​തി​യി​ൽ വ​ള​ർ​ച്ച​യെ​ത്തി​യ നെ​ൽ​കൃ​ഷി ഉ​ഴു​തു​നി​ര​പ്പാ​ക്കി​യ നി​ല​യി​ലാ​ണ്. മൂ​ന്നാ​ഴ്ച കൂ​ടി മൂ​പ്പെ​ത്തി​യാ​ൽ വി​ള​വെ​ടു​ക്കാ​മെ​ന്നു​ള്ള പ്ര​തീ​ക്ഷ​യാ​ണ് ത​ക​ർ​ന്ന​ത്.

നെ​ൽ​കൃ​ഷി​യോ​ടൊ​പ്പം മ​റ്റു വി​ള​ക​ളും കൃ​ഷി ചെ​യ്യു​ന്ന സു​ഭാ​ഷ് നേ​ര​ത്തെ പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി​യ​തും പ​ന്നി​ക​ൾ ന​ശി​പ്പി​ച്ചി​രു​ന്നു. ഒ​രി​ട​വേ​ള​ക്ക് ശേ​ഷ​മാ​ണ് നെ​ൽ​കൃ​ഷി​യി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ശേ​ഷി​ക്കു​ന്ന ര​ണ്ടേ​ക്ക​ർ നെ​ൽ​പ്പാ​ടം സം​ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മോ എ​ന്ന് യാ​തൊ​രു​റ​പ്പു​മി​ല്ലെ​ന്ന് സു​ഭാ​ഷ് പ​റ​ഞ്ഞു. കൃ​ഷി വ​കു​പ്പി​ൽ​നി​ന്ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കു​മോ എ​ന്ന​റി​യാ​ത്ത അ​വ​സ്ഥാ​ണെ​ന്നും വ​നം വ​കു​പ്പി​നെ സ​മീ​പി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ അ​റി​യി​ച്ച​പ്പോ​ൾ പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​മെ​ന്ന മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത്. കൃ​ഷി സം​ര​ക്ഷ​ണ​ത്തി​ന് യാ​തൊ​രു ന​ട​പ​ടി​യും ഇ​ല്ലാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ട​മാ​ണു​ണ്ടാ​ക്കു​ന്ന​ത്.


Tags:    
News Summary - Farmers' tears in Manjambra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.