പട്ടാമ്പി: മുതുതല കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമാണം പുരോഗമിക്കുന്നു. 2021-22 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് രണ്ട് കോടി രൂപ ചെലവിൽ കെട്ടിടം നിർമിക്കുന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ പ്രവൃത്തികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. രണ്ട് നിലകളിലായാണ് കെട്ടിട നിർമാണം. 8,000 ചതുരശ്രയടിയിൽ ഉയരുന്ന കെട്ടിടത്തിൽ ഒ.പി റൂം, ഫാർമസി, ലബോറട്ടറി, ഡോക്ടേഴ്സ് റൂം, പാലിയേറ്റിവ് റൂം, മിനി ഓപറേഷൻ തിയറ്റർ, ഒബ്സെർവേഷൻ റൂം, കോൺഫറൻസ് ഹാൾ, ഓഫിസ് റൂം തുടങ്ങിയവയാണുള്ളത്.
പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിർമാണ ചുമതല. വെള്ളിയാഴ്ച ഇവിടം സന്ദർശിച്ച മുഹമ്മദ് മുഹ്സിൻ എം.എൽ.എ നിർമാണ പുരോഗതി വിലയിരുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ അനുഗമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.