പെരിങ്ങോട്ടുകുറുശ്ശി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയിൽ സങ്കേതമായ ചൂലനൂർ മയിൽ സങ്കേതത്തിൽ ഇത്തവണ മയിലുകൾക്കും വനജീവികൾക്കും തൊണ്ട നനക്കാൻ നാട്ടിലിറങ്ങി അലയേണ്ടി വരില്ല.
മയിലുകൾക്കും വനജീവികൾക്കും വെള്ളം കുടിക്കാൻ പല ഭാഗങ്ങളിലായി 'പീകോക്ക് ഹോൾ' എന്ന പേരിൽ കിണറിന് സമാനമായ വലിയ കുഴികൾ നിർമിച്ചിട്ടുണ്ട്. ടാങ്കർ ലോറിയിൽ വെള്ളമെത്തിച്ച് ഈ കുഴികളിൽ നിറച്ചുവെക്കുകയാണ്. മയിലുകൾക്കും വനജീവികൾക്കും ദാഹമകറ്റാൻ വലിയ സൗകര്യമാണിവ.
വനപാലകർ ശ്രദ്ധയോടെ കൈകാര്യം ചെയ്താലേ പീകോക്ക് ഹോളിൽ വെള്ളം നിറഞ്ഞു നിൽക്കുകയുള്ളൂ. അറ്റവേനലിലും ഈ കരുതൽ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സാധാരണ വേനൽ കനത്താൽ തൊണ്ട നനക്കാൻ മയിലുകളും കാട്ടുജീവികളും നാട്ടുപ്രദേശത്ത് ഇറങ്ങി നായ്ക്കളുടെയും മറ്റും ആക്രമണത്തിന് ഇരയാകുന്നതും ചാവുന്നതും പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.