മ​ഴ​യി​ൽ വെ​ള്ള​ത്തി​ൽവീ​ണ കു​ത്ത​നൂ​രി​ലെ നെ​ല്ല്

പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​പി​ച്ച് മ​ഴ; നെൽപാടങ്ങളിൽ കർഷകരുടെ കണ്ണീർമഴ

പാ​ല​ക്കാ​ട്: താ​ളം തെ​റ്റി പെ​യ്യു​ന്ന മ​ഴ​യി​ൽ ജി​ല്ല​യി​ലെ നെ​ൽ​ക​ർ​ഷ​ക​രു​ടെ പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​ൽ​ക്കു​ന്നു. പ​ല​യി​ട​ത്തും കൊ​യ്തെ​ടു​ക്കാ​ൻ പാ​ക​മാ​യ നെ​ൽ​ചെ​ടി​ക​ൾ മ​ഴ​യി​ൽ വീ​ണു​തു​ട​ങ്ങി. വീ​ണ​ടി​ഞ്ഞ ചെ​ടി​ക​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങി​ക്കി​ട​ന്നാ​ൽ ന​ശി​ച്ചു​പോ​കും. ന​ല്ല വെ​യി​ൽ ല​ഭി​ച്ചാ​ൽ പെ​ട്ടെ​ന്ന് വി​ള​വെ​ടു​പ്പി​ന് പാ​ക​മാ​കും. എ​ന്നാ​ൽ നി​ർ​ത്താ​തെ പെ​യ്യു​ന്ന മ​ഴ ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. വീ​ണു​കി​ട​ക്കു​ന്ന നെ​ൽ​ചെ​ടി​ക​ൾ യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കൊ​യ്തെ​ടു​ക്കു​ന്ന​തി​ന് ഏ​റെ പ​രി​മി​തി​ക​ളു​ണ്ട്. ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​പ്പോ​ൾ കൊ​യ്ത്ത് സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്.

ആ​ല​ത്തൂ​ർ, പാ​ല​ക്കാ​ട് താ​ലൂ​ക്കു​ക​ളി​ലെ ചി​ല​യി​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​ള്ള​തി​നാ​ൽ ര​ജി​സ്ട്രേ​ഷ​ൻ, സം​ഭ​ര​ണം തു​ട​ങ്ങി​യ​വ​യി​ൽ ക​ർ​ഷ​ക​ർ​ക്ക് നി​ര​വ​ധി ആ​ശ​ങ്ക​ക​ളാ​ണു​ള്ള​ത്. ക​ഴി​ഞ്ഞ ഒ​ന്നാം​വി​ള​ക്ക് ന​ട​ത്തി​യ ര​ജി​സ്ട്രേ​ഷ​ൻ അ​തേ​പ​ടി പു​തു​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം ഉ​പ​യോ​ഗി​ച്ച അ​തേ​യി​നം വി​ത്ത് ഈ ​പ്രാ​വ​ശ്യ​വും ഉ​പ​യോ​ഗി​ക്കാ​ത്ത​വ​രു​ടെ കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. കൃ​ഷി​ഭ​വ​നു​ക​ളി​ലേ​ക്ക് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ എ​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് കൃ​ഷി​ഭ​വ​ൻ ജീ​വ​ന​ക്കാ​രു​ടെ വി​ശ​ദീ​ക​ര​ണം.

മു​ഞ്ഞ​ബാ​ധ അ​തി​രൂ​ക്ഷം

പ​ട്ടാ​മ്പി: ജി​ല്ല​യി​ലെ വ​യ​ലു​ക​ളി​ൽ മു​ഞ്ഞ രോ​ഗം വ്യാ​പി​ക്കു​ന്ന​താ​യി പ​ട്ടാ​മ്പി കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്രം. നെ​ല്ലി​ന് വ​ലി​യ തോ​തി​ൽ വി​ള ന​ഷ്​​ട​മു​ണ്ടാ​ക്കു​ന്ന കീ​ടം ആ​ഗ​സ്​​റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്. മ​ഴ​യും ചൂ​ടും മാ​റി​മാ​റി​വ​രു​ന്ന കാ​ലാ​വ​സ്​​ഥ മു​ഞ്ഞ​യു​ടെ വ​ർ​ധ​ന​വി​ന് കാ​ര​ണ​മാ​കു​ന്നു. വി​ത​ക്കു​ന്ന പാ​ട​ങ്ങ​ളി​ലും ഇ​വ​യു​ടെ എ​ണ്ണം വ​ർ​ധി​ച്ചു കാ​ണു​ന്നു. ചി​റ​കു​ള്ള​തും ഇ​ല്ലാ​ത്ത​വ​യു​മാ​യി ര​ണ്ടു​ത​ര​ത്തി​ൽ ബ്രൗ​ൺ നി​റ​ത്തി​ലു​ള്ള പൂ​ർ​ണ കീ​ട​ങ്ങ​ൾ കാ​ണ​പ്പെ​ടു​ന്നു.

പെ​ൺ​മു​ഞ്ഞ​ക​ൾ നെ​ൽ​ചെ​ടി​ക​ളു​ടെ ഇ​ല​പ്പോ​ള തു​ള​ച്ച്​ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​യി വ​രി​വ​രി​യാ​യി വെ​ള്ള നി​റ​ത്തി​ലു​ള്ള മു​ട്ട​ക​ൾ ത​റ​ച്ചു​വെ​ക്കു​ന്നു. അ​ഞ്ച്​-​ആ​റ്​ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പു​റ​ത്തു​വ​രു​ന്ന കു​ഞ്ഞു​ങ്ങ​ൾ ചെ​ടി​യു​ടെ ക​ട​ക്ക​ലേ​ക്ക് ഇ​ഴ​ഞ്ഞി​റ​ങ്ങി പോ​ള​ക​ളി​ൽ​നി​ന്ന് നീ​രൂ​റ്റി കു​ടി​ക്കു​ന്നു. കു​ഞ്ഞു​ങ്ങ​ൾ ഇ​ല​ത്ത​ല​പ്പു​ക​ളി​ലേ​ക്ക് ഇ​ഴ​ഞ്ഞു​ക​യ​റി​യാ​ണ്​ മ​റ്റു ചെ​ടി​ക​ളി​ലേ​ക്ക്​ വ്യാ​പി​ക്കു​ന്ന​ത്. കീ​ട​നാ​ശി​നി​ക​ളു​ടെ അ​മി​ത​പ്ര​യോ​ഗം മു​ഞ്ഞ​യു​ടെ വം​ശ​വ​ർ​ധ​ന​ക്ക്​ ചി​ല കാ​ല​ങ്ങ​ളി​ൽ കാ​ര​ണ​മാ​കു​ന്നു.

ത​ളി​ക്കു​ന്ന കീ​ട​നാ​ശി​നി ല​ക്ഷ്യ​സ്​​ഥാ​ന​ത്ത് എ​ത്താ​തെ ചെ​ടി​യു​ടെ ഉ​പ​രി​ത​ല​ത്തി​ൽ മാ​ത്ര​മാ​യി പ​തി​ക്കു​ന്ന​തും മി​ത്ര ജീ​വ​ജാ​ല​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന​തും മു​ഞ്ഞ​യു​ടെ വം​ശ​വ​ർ​ധ​ന​ക്ക്​ കാ​ര​ണ​മാ​കു​ന്നു. തു​ട​ർ​ച്ച​യാ​യു​ള്ള കീ​ട​നാ​ശി​നി പ്ര​യോ​ഗം മു​ഞ്ഞ​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. അ​തി​നാ​ൽ ആ​ദ്യ​ഘ​ട്ട കീ​ട​നാ​ശി​നി പ്ര​യോ​ഗ​ത്തി​നു​ശേ​ഷം ഒ​രേ കീ​ട​നാ​ശി​നി തു​ട​ർ​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് കാ​ർ​ഷി​ക ഗ​വേ​ഷ​ണ​കേ​ന്ദ്രം ശാ​സ്ത്ര​ജ്ഞ​ർ പ​റ​യു​ന്നു.

കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ എ​ത്തി​യി​ല്ല; നെ​ൽ​ക്ക​തി​ർ വീ​ണ് ന​ശി​ച്ചു

പു​തു​ന​ഗ​രം: കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന് നെ​ൽ​ക്ക​തി​രു​ക​ൾ വീ​ണ് ന​ശി​ച്ചു. പു​തു​ന​ഗ​രം, വ​ട​വ​ന്നൂ​ർ, പ​ല്ല​ശ്ശ​ന, കൊ​ടു​വാ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ എ​ത്താ​ൻ വൈ​കു​ന്ന​തി​നാ​ൽ നെ​ൽ​ക്ക​തി​രു​ക​ൾ മ​ഴ​യി​ൽ വീ​ണ് ന​ശി​ക്കു​ന്ന​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് എ​ത്തു​ന്ന കൊ​യ്ത്ത് യ​ന്ത്ര​ത്തി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മാ​ണെ​ന്ന നി​ബ​ന്ധ​ന മൂ​ല​മാ​ണ് കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ എ​ത്താ​ൻ താ​മ​സി​ക്കു​ന്ന​തെ​ന്ന് ഏ​ജ​ൻ​റു​മാ​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും കേ​ര​ള​ത്തി​ലെ​ത്തി കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ്. കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ കൂ​ടു​ത​ൽ എ​ത്തി​ച്ച് മ​ഴ​മൂ​ലം ഉ​ണ്ടാ​കു​ന്ന ന​ഷ്​​ടം നി​ക​ത്താ​ൻ സ​ർ​ക്കാ​ർ ക്രി​യാ​ത്മ​ക​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ൾ ആ​വ​ശ‍്യ​പ്പെ​ട്ടു.

Tags:    
News Summary - Pitch rain on expectations; Tears of farmers in paddy fields

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.