പോ​ത്തു​ണ്ടി ഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കു​വേ​ണ്ടി പ​ല്ലാ​വൂ​രി​ലെ കു​ന്നി​ൻ മു​ക​ളി​ൽ നി​ർ​മി​ക്കു​ന്ന

ജ​ല​സം​ഭ​ര​ണി

പോ​ത്തു​ണ്ടി ഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു

ആ​ല​ത്തൂ​ർ: പോ​ത്തു​ണ്ടി ഡാ​മി​ൽ​നി​ന്ന് ആ​റ് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. നാ​ല് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

എ​ന്നാ​ൽ, ര​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സാ​ങ്കേ​തി​ക ത​ട​സ്സം മൂ​ലം നി​ർ​മാ​ണം പ്ര​തി​സ​ന്ധി​യി​ലാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ റോ​ഡ് പൊ​ളി​ക്കു​ന്ന കാ​ര്യ​ത്തി​ൽ അ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് എ​ല​വ​ഞ്ചേ​രി, പ​ല്ല​ശ്ശ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള പൈ​പ്പു​ക​ൾ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി ത​ട​സ്സ​പ്പെ​ടാ​ൻ കാ​ര​ണം.

റോ​ഡ് നി​ർ​മി​ച്ച് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ​ശേ​ഷം മാ​ത്ര​മേ വ​ശ​ങ്ങ​ളി​ൽ ചാ​ൽ നി​ർ​മി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ വ്യ​വ​സ്ഥ​യാ​ണ് പ​ദ്ധ​തി​ക്ക് വി​ന​യാ​യ​ത്. എ​ല​വ​ഞ്ചേ​രി ഭാ​ഗ​ത്ത് റോ​ഡ് നി​ർ​മാ​ണം ക​ഴി​ഞ്ഞി​ട്ട് ഏ​താ​ണ്ട് ഒ​രു​വ​ർ​ഷ​മാ​യി.

എ​ന്നാ​ൽ, പ​ല്ല​ശ്ശ​ന​യി​ലെ കൂ​ട​ല്ലൂ​രി​ലേ​ക്ക് പൈ​പ്പ് സ്ഥാ​പി​ക്കാ​ൻ ഇ​നി​യും ര​ണ്ടു​മാ​സം ക​ഴി​യേ​ണ്ടി വ​രും. 2023 മാ​ർ​ച്ചി​ൽ ക​മീ​ഷ​ൻ ചെ​യ്യേ​ണ്ട​താ​ണ് പ​ദ്ധ​തി. നെ​ന്മാ​റ, അ​യി​ലൂ​ർ, മേ​ലാ​ർ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് നി​ല​വി​ൽ ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​ക്ക് പു​റ​മെ എ​ല​വ​ഞ്ചേ​രി, പ​ല്ല​ശ്ശ​ന, എ​രി​മ​യൂ​ർ, ആ​ല​ത്തൂ​ർ, കാ​വ​ശ്ശേ​രി, പു​തു​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് കൂ​ടി ന​ട​പ്പാ​ക്കു​ന്ന കി​ഫ്ബി​യു​ടെ 180 കോ​ടി​യു​ടേ​താ​ണ് പോ​ത്തു​ണ്ടി ഡാം ​കു​ടി​വെ​ള്ള പ​ദ്ധ​തി.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നും മ​റ്റും ന​ൽ​കേ​ണ്ട തു​ക ഉ​ൾ​പ്പെ​ടു​ത്തു​മ്പോ​ൾ 274 കോ​ടി​യാ​ണ് ചെ​ല​വ്. ഹൈ​ദ​രാ​ബാ​ദ് ക​മ്പ​നി​യാ​ണ് നി​ർ​മാ​ണ ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള​ത്. ഡാ​മി​ന്‍റെ മു​ൻ ഭാ​ഗ​ത്ത് 17.58 കോ​ടി രൂ​പ ചെ​ല​വി​ൽ 26 ദ​ശ​ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി.

എ​ല​വ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള 10 ല​ക്ഷം ലി​റ്റ​ർ ജ​ല​സം​ഭ​ര​ണി എ​ല​വ​ഞ്ചേ​രി വെ​ങ്കാ​യ പാ​റ​യി​ലും പ​ല്ല​ശ്ശ​ന, എ​രി​മ​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള 33 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണി പ​ല്ലാ​വൂ​രി​ലെ കു​ന്നി​ൻ മു​ക​ളി​ലും ആ​ല​ത്തൂ​ർ, കാ​വ​ശ്ശേ​രി, പു​തു​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കു​ള്ള 40 ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണി ആ​ല​ത്തൂ​ർ വെ​ങ്ങ​ന്നൂ​ർ നെ​ര​ങ്ങാം​പാ​റ കു​ന്നി​ൻ മു​ക​ളി​ലു​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. എ​ല്ലാ പ്ര​വൃ​ത്തി​ക​ളും ന​ട​ന്നു​വ​രു​ന്നു​ണ്ട്. പി​ന്നീ​ട് ത​രൂ​ർ പ​ഞ്ചാ​യ​ത്തി​നെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ലും നെ​ര​ങ്ങാം​പാ​റ​യി​ലെ സം​ഭ​ര​ണി മ​തി​യാ​കു​മെ​ന്നാ​ണ് നി​ഗ​മ​നം.

Tags:    
News Summary - Pothundi Dam drinking water Project in Progress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.